Categories
news

രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തിന്‍റെ പേര് മാറ്റി കേന്ദ്രസർക്കാർ; നരേന്ദ്ര മോദിയെ ട്രോളി സോഷ്യല്‍ മീഡിയ

നിലവിലുള്ള ആ ചിത്രത്തിലെ ശാസ്ത്രജ്ഞന്‍ അത്ര പോരെന്നും അയാള്‍ക്ക് എന്റയര്‍ പൊളിറ്റിക്‌സിലാണ് ഡിഗ്രിയെന്നും കമന്റില്‍ പറയുന്നു.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തിന്‍റെ പേര് മാറ്റി കേന്ദ്രസർക്കാർ. ധ്യാൻ ചന്ദ് ഖേൽരത്‌ന എന്നായിരിക്കും ഇനി മുതൽ ബഹുമതി അറിയപ്പെടുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മേജർ ധ്യാൻ ചന്ദിന്‍റെ പേരിൽ ഖേൽ രത്‌ന അവാർഡ് നൽകണമെന്ന് നിരവധി അഭ്യർത്ഥനകൾ ലഭിച്ചെന്നും അത് കണക്കിലെടുത്താണ് പേര് മാറ്റമെന്നും മോദി ട്വീറ്റ് ചെയ്തു.

‘ധ്യാൻ ചന്ദ് ഇന്ത്യയുടെ മുൻനിര കായികതാരങ്ങളിൽ ഒരാളായിരുന്നു, ഇന്ത്യയ്ക്ക് അദ്ദേഹം അഭിമാനമാണ്. നമ്മുടെ രാജ്യത്തിന്‍റെ പരമോന്നത കായിക ബഹുമതി അദ്ദേഹത്തിന്‍റെ പേരിൽ അറിയപ്പെടുന്നത് ഉചിതമാണ്’. പ്രധാനന്ത്രി പറഞ്ഞു.അതേസമയം, ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സോഷ്യല്‍ മീഡിയ.

നിലവിലുള്ള ആ ചിത്രത്തിലെ ശാസ്ത്രജ്ഞന്‍ അത്ര പോരെന്നും അയാള്‍ക്ക് എന്റയര്‍ പൊളിറ്റിക്‌സിലാണ് ഡിഗ്രിയെന്നും കമന്റില്‍ പറയുന്നു. കായികതാരങ്ങളുടെ പേരായിരുന്നു ഈ രംഗത്തെ ബഹുമതികള്‍ക്ക് നല്‍കേണ്ടതെങ്കില്‍ പിന്നെ എന്തിനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര് മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കിയിരിക്കുന്നതെന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ ചോദിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *