Categories
നടന്നത് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് സമാനമായ കേസ്; ഫാഷൻ ഗോൾഡ് തട്ടിപ്പില്‍ വഞ്ചനാ കേസ് റദ്ദാക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍
നിരവധി ആളുകളുടെ പണം നഷ്ടപ്പെട്ടു. വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടും. അതിനാല്‍ കേസ് റദ്ദാക്കാന്‍ ആകില്ല.
Trending News
കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് ഇടപാട് വമ്പൻ തട്ടിപ്പാണെന്ന് സര്‍ക്കാര്‍. തട്ടിപ്പിലൂടെ ലഭിച്ച പണം എവിടേക്ക് കടത്തിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ തനിയ്ക്കെതിരായി രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി.കമറുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്‍റെ മറുപടി.
Also Read
നടന്നത് വന്‍ തട്ടിപ്പാണ്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് സമാനമായ കേസ് ആണ്. നിരവധി ആളുകളുടെ പണം നഷ്ടപ്പെട്ടു. വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടും. അതിനാല്‍ കേസ് റദ്ദാക്കാന്‍ ആകില്ല. തട്ടിപ്പില്‍ 84 കേസുകള്‍ ഇതുവരെ എടുത്തതായി കോടതിയെ അറിയിച്ചു
കമറുദ്ദീനും തട്ടിപ്പില്‍ തുല്യ പങ്കാളിത്തമുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.മറുപടി സമര്‍പ്പിക്കാന്‍ കമറുദ്ദീന്‍ സാവകാശം തേടിയതോടെ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Sorry, there was a YouTube error.