Categories
entertainment national news

ജി-മെയില്‍ ലോഗിൻ ചെയ്യാറില്ലേ; പുതിയ നടപടിയുമായി ഗൂഗിള്‍, ഉപയോഗിക്കാത്ത അക്കൗണ്ടുകളും അതിലെ പൂര്‍ണ വിവരങ്ങളും നീക്കം ചെയ്യും

ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള നടപടി

ജി-മെയിലിൻ്റെ പുതിയ നയങ്ങള്‍ അനുസരിച്ച്‌ രണ്ട് വര്‍ഷത്തിലധികം ലോഗിൻ ചെയ്യാത്തതോ ഉപയോഗിക്കാത്തതോ ആയ അക്കൗണ്ടുകളും അതിലെ പൂര്‍ണ വിവരങ്ങളും നീക്കം ചെയ്യും. അടുത്ത മാസത്തോടെ അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ തുടങ്ങും. ജി-മെയില്‍, ഡോക്‌സ്‌, ഡ്രൈവ്, മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് തുടങ്ങിയ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള നടപടി ഗൂഗിള്‍ സ്വീകരിക്കുന്നത്. ഉപയോഗശൂന്യമായ അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ മാറ്റത്തിന് കാരണം.

ഇത്തരം അക്കൗണ്ടുകളില്‍ പഴയതും നിരന്തരമായി ഉപയോഗിച്ചിരുന്നതുമായ പാസ്‌വേഡുകളാണ് ഉണ്ടാവാന്‍ സാധ്യത. കൂടാതെ ടു ഫാക്ടര്‍ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയും കുറവാണ്.

അക്കൗണ്ട് ഡിലീറ്റാക്കാൻ പോകുന്നുവെന്ന മെസേജ് പല തവണ അയച്ചതിന് ശേഷവും ഈ അക്കൗണ്ടുകള്‍ സജീവമാകുന്നില്ലെങ്കില്‍ ഒരു മാസത്തിന് ശേഷം അക്കൗണ്ട് നീക്കം ചെയ്യാനാണ് തീരുമാനം.രണ്ട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അക്കൗണ്ട് ലോഗിൻ ചെയ്‌തവര്‍ക്ക് ഈ നടപടി ബാധകമല്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest