Categories
Kerala news trending

സ്വർണക്കടത്ത് എയർഹോസ്റ്റസ് മുഖേന; അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാന താവളങ്ങളിലും

സ്വർണ്ണ കടത്തിന് സഹായിച്ചതിൽ അഞ്ചു എയർഹോസ്റ്റസുകൾ ഉണ്ടെന്ന് ഡി.ആർ.ഐയ്ക്ക് വിവരം

വിമാന കമ്പനി ജീവനക്കാരുടെ സ്വർണക്കടത്തിൽ അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാന താവളങ്ങളിലേക്കും വ്യാപിപ്പിച്ച് ഡി.ആർ.ഐ. എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ച് 10 വർഷത്തിനിടെ 30 കിലോ സ്വർണ്ണം ഇന്ത്യ സീനിയർ ക്യാമ്പിൻ ക്രൂ സുഹൈൽ താനലോട് കടത്തിയതായി കണ്ടെത്തി. ഒരുതവണ സ്വർണം കടത്തുന്നതിന് രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം.

എയർ ഇന്ത്യ എക്‌സ്പ്രസിലെ സീനിയർ ക്യാമ്പിൻ ക്രൂ ആയ സുഹൈലിനെ സ്വർണ്ണ കടത്തിന് സഹായിച്ചതിൽ അഞ്ചു എയർഹോസ്റ്റസുകൾ ഉണ്ടെന്ന് ഡി.ആർ.ഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ‌സുഹൈലിനെ സഹായിക്കാതിരുന്നതിനെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്ന എയർ ഹോസ്റ്റസാണ് ഡി.ആർ.ഐയ്ക്ക് സ്വർണ്ണകടത്തിനെ കുറിച്ചുള്ള വിവരം കൈമാറിയത്.

കണ്ണൂരിൽ എത്തിക്കുന്ന സ്വർണ്ണം കൈമാറിയിരുന്നത് കൊടുവള്ളി സംഘത്തിനായിരുന്നു. നെടുമ്പാശേരി തിരുവനന്തപുരം വിമാനതാവളങ്ങൾ കേന്ദ്രീകരിച്ചും ഇവർ സ്വർണ്ണകടത്ത് നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഒരു തവണ സ്വർണ്ണം കടത്തുമ്പോൾ ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയെന്ന് സുഹൈൽ മൊഴി നൽകിയിട്ടുണ്ട്. ഇതിൽ 50,000 രൂപ എയർ ഹോസ്റ്റസുമാർക്ക് നൽകും. ശേഷിക്കുന്ന തുക താനെടുക്കും എന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. സ്വർണ്ണത്തിന് പുറമേ പ്രതികൾ ഫോറിൻ കറൻസിയും കടത്തിയിരുന്നു. കടത്തികൊണ്ട് വരുന്ന സ്വർണ്ണം എയർഹോസ്റ്റ്സുമാരുടെ ഫ്ലാറ്റിലെത്തിയാണ് സുഹൈല്‍ കൈപ്പറ്റിയിരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest