Categories
local news

ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്ത് തളങ്കര ജി.എം.വി.എച്ച്.എസ്.എസ് 80-81 കൂട്ടായ്മ

കാസർകോട്: ജനറൽ ആശുപത്രിയിലെ രോഗികൾക്കും പരിചാരകർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്ത് തളങ്കര ജി.എം.വി.എച്ച്.എസ്.എസിലെ 80-81 ടീം കൂട്ടായ്മ. സ്ക്കുൾ ബാച്ചിലെ മരണപ്പെട്ട തങ്ങളുടെ സഹ പാഠികളുടെ ഓർമ്മക്കായാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. ചടങ്ങ് ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ്‌ ഉൽഘാടനം നിർവഹിച്ചു.

രോഗികൾക്ക് നൽകുന്ന സഹായങ്ങൾ പ്രത്യേകിച്ച് ഭക്ഷണങ്ങൾ വളരെ പുണ്യം കിട്ടുന്ന പ്രവർത്തിയാണെന്നും ഈ പ്രവർത്തിയിൽ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മാധ്യമ പ്രവർത്തകരായ ഷാഫി തെരുവത്ത്, സുബൈർ പള്ളിക്കൽ, പൂർവ വിദ്യാർത്ഥി ടീം 1980-81 പ്രതിനിധികളായ, അബ്ദുൽ ഖാദർ ഗസ്സാലി, ടി.എ സുബൈർ കണ്ടത്തിൽ, അഷ്‌റഫ്‌ ഖാസിലൈൻ, എസ്.എസ് ഹംസ ബാങ്കോട്, ഹകീം പടിഞ്ഞാർ, അബ്ദുൽ റഹ്‌മാൻ ചൂരി, ഇബ്രാഹിം കലന്തർ, ബഷീർ അബ്ദുൽ ഖാദർ, എന്നിവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *