Categories
Gulf

ജി.സി.സി കെ.എം.സി.സി പൈക്ക സോൺ തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തനമാണ് നടത്തുന്നത്; അഭിമാനകരമെന്ന് നാസർ ചെർക്കളം; പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു

ദുബൈ: കുറഞ്ഞ കാലംകൊണ്ട് അരക്കോടിയോളം രൂപയുടെ കാരുണ്യ പ്രവർത്തനം നടത്തി ജനശ്രദ്ധ പിടിച്ചു പറ്റിയ ജി.സി.സി കെ.എം.സി.സി പൈക്ക സോൺ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് കാസറകോഡ് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി നാസർ ചെർക്കളം പറഞ്ഞു.
ജി.സി.സി കെ.എം.സി.സി പൈക്ക സോണിൻ്റെ ഓൺലൈനിലൂടെ നടന്ന വാർഷിക ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.പി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഷാർജ കെ.എം.സി.സി കാസറഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് ചെർക്കള മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഖാദർ അർക്കയും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ കെ.ഇ നൗഷാദും അവതരിപ്പിച്ചു. ഷാർജ കെ.എം.സി.സി കാസറഗോഡ് ജില്ല വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക, ദുബൈ ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് ഐ.പി.എം ഇബ്രാഹിം, ഷാർജ കെ.എം.സി.സി ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് എം.എസ് ശരീഫ്, അബുദാബി കെ.എം.സി.സി നേതാക്കളായ ബക്കർ പൈക്ക, അബ്ദുല്ല കൊയറച്ചി, ഇബ്രാഹിം കുഞ്ഞിപ്പാറ, ബഷീർ മാഷ്, ഹമീദ് ഗോവ, അഷ്‌റഫ്‌ എ.എം, റഫിക് മലപ്പുറം, അഷ്‌റഫ്‌ ചെർക്കള തുടങ്ങിയവർ പ്രസംഗിച്ചു.

2024-25വർഷത്തെ ഭാരവാഹികളായി ഐ.എസ്.ബി ഇസ്മായിൽ പൈക്ക (പ്രസി ), അഷ്‌റഫ്‌ ബി.എ (ജന:സെക്രട്ടറി), കരിം ഗോൾഡൻ വില്ല (ട്രഷറർ), ഹനിഫ് കെ.എം, സമീർ പൈക്ക, ഹംസ അർളടുക്ക, (വൈ:പ്രസിഡന്റ്മാർ), അഷ്‌റഫ്‌ അച്ചു ചെണ്ടതൊടി, പി.എം.എ ഹമിദ്, എം.സി റിയാസ് (സെക്രട്ടറിമാർ), എന്നിവരെ ജൂറി സംവിധാനത്തിലുടെ തിരഞ്ഞെടുത്തു. കെ.ഇ ബഷിർ മൗലവി പ്രാർത്ഥനക്കു നേതൃത്വം നൽകി. ഖാദർ അർക്ക സ്വാഗതവും, കരീം ഗോൾഡൻ വില്ല നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest