Categories
health Kerala local news

മാലിന്യ മുക്ത നവ കേരളം സാധ്യമാക്കാന്‍ മനോഭാവം മാറണം; ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ

കാസർകോട്: മാലിന്യ മുക്ത നവ കേരളം സാധ്യമാക്കുന്നതിന് പൊതുജനങ്ങളുടെ മനോഭാവ മാറ്റമാണ് ആവശ്യമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ ജില്ലാ നിര്‍വഹണസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിൻ്റെയും വ്യക്തി ശുചിത്വത്തിൻ്റെയും പരിസര ശുചിത്വത്തിൻ്റെയും വലിച്ചെറിയലിനെതിരെയും അടക്കം വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. പുതിയ മനോഭാവത്തോടെ മാലിന്യ മുക്ത നവ കേരളം പദ്ധതിയുമായി മുന്നോട്ട് പോകണം. ജാതി മത രാഷ്ട്രീയത്തിന് അതീതമായി ക്യാമ്പയിനിനെ കാണുകയും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും വേണം. ദീര്‍ഘകാല കാഴ്ചപ്പാടോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ സമീപിക്കുകയും ഇടപെടുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *