Categories
news sports

കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.യു.പി.എസ് അടുക്കത്ത്ബയല്‍ ജേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ കായിക പ്രോത്സാഹന പദ്ധതിയായ ”സക്സസ് ഫിയസ്റ്റ” യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.യു.പി.എസ് അടുക്കത്ത്ബയല്‍ ജേതാക്കളായി. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ എ.യു.പി.എസ് മെഡോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജി.യു.പി.എസ് അടുക്കത്ത്ബയല്‍ ജേതാക്കളായത്. അടുക്കത്ത്ബയലിനായി സോയ രണ്ട് ഗോളുകളും മെഡോണയ്ക്കായി സഫ ഒരു ഗോളും നേടി. കളിയുടെ അവസാന നിമിഷത്തില്‍ സോയ രണ്ടാം ഗോള്‍ നേടി ടീമിനെ ജേതാക്കളാക്കുകയായിരുന്നു. ഫൈനലിലെ മികച്ച താരമായി അഞ്ജനയെ (ജി.യു.പി.എസ് അടുക്കത്ത്ബയല്‍) തെരഞ്ഞെടുത്തു. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരം: സോയ (ജി.യു.പി.എസ് അടുക്കത്ത്ബയല്‍), മികച്ച ഫോര്‍വേഡ്: സഫ (എ.യു.പി.എസ് മെഡോണ), ബെസ്റ്റ് ഗോള്‍കീപ്പര്‍മാര്‍: ഷാനിക (ജി.യു.പി.എസ് അടുക്കത്ത്ബയല്‍), മറിയം ഫാത്തിമ (എ.യു.പി.എസ് മെഡോണ), മികച്ച പ്രതിരോധ താരങ്ങള്‍: മൈമൂന റിസ (എ.യു.പി.എസ് മെഡോണ), ശിവപ്രിയ (ജി.യു.പി.എസ് അടുക്കത്ത്ബയല്‍), ഭാവി വാഗ്ദാനം: ദേവിക (എ.യു.പി.എസ് മെഡോണ) എന്നിവരെ തെരഞ്ഞെടുത്തു. ആലപ്പുഴയില്‍ നിന്നുള്ള റഫറി സുലു മോളാണ് ചാമ്പ്യന്‍ഷിപ്പ് നിയന്ത്രിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ 25 മികച്ച താരങ്ങളെ മുനിസിപ്പല്‍ തല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.

നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, ചാമ്പ്യന്‍ഷിപ്പ് കോര്‍ഡിനേറ്ററും കൗണ്‍സിലറുമായ സിദ്ദീഖ് ചക്കര, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍ ചക്കര, ഹേമലത, അദ്ധ്യാപകര്‍ സംബന്ധിച്ചു. നവംബര്‍ 19 ന് (നാളെ) ആണ്‍കുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യന്‍ഷിപ്പ് നടക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest