Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
പി.വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു; പിണറായി സർക്കാരിനെ താഴെ ഇറക്കുകയാണ് പ്രധാനമെന്ന് നിലമ്പൂർ എം.എൽ.എ
2023 നവംബര്‍ മുതല്‍ തുടരുന്ന അനിശ്ചിത്വത്തിനിടെ എന്‍ഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റു വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യുന്നു. കേസില്‍ ഇടപെടില്ലെന്നും അദ്ദേഹത്തിന് സംരക്ഷണം നല്‍കില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയതോടെ ആണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
Also Read
അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിലേക്ക് നയിച്ച കാരണങ്ങള്‍ എന്തൊക്കെയാണ്?
- ഡല്‍ഹി ഹൈക്കോടതി കേസില്‍ ഇടപെടാതിരുന്നത്
ഇ.ഡിയുടെ ഹര്‍ജിക്കെതിരെ ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചതോടെ അരവിന്ദ് കെജ്രിവാള് സന്തോഷത്തിലായിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ അദ്ദേഹം നല്കിയ ഹര്‍ജി ഫലം കണ്ടില്ല. ബലം പ്രയോഗിച്ചുള്ള നടപടിയില്‍ നിന്ന് സംരക്ഷണം തേടി ഇടപെടല്‍ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അതിന് തയ്യാറായില്ല. 12 അംഗ ഇ.ഡി സംഘം ഡല്‍ഹി പോലീസിൻ്റെ സഹായത്തോടെ അരവിന്ദ് കെജ്രിവാളിൻ്റെ വസതിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അദ്ദേഹത്തിൻ്റെ മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. ഏകദേശം ഒമ്പത് മണിയോടെ കെജ്രിവാളിനെ അറസ്റ്റു ചെയ്തു. ഗൂഢാലോചന കുറ്റവും കള്ളപ്പണം വെളുപ്പിക്കല്‍ എന്നിയുമാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
- കവിതയുടെ അറസ്റ്റ് നല്കിയ സൂചന
ഭാരത് രാഷ്ട്ര സമിതി നേതാവ് കെ.കവിതയെ കഴിഞ്ഞയാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കെജ്രിവാളിനെതിരെ ഇ.ഡി സംഘം വേഗത്തില്‍ നീങ്ങുമെന്ന സൂചന ഇത് നല്‍കിയിരുന്നു. കവിതയ്ക്കെതിരെ ഇ.ഡി നല്കിയ പരാമര്‍ശത്തിലും അക്കാര്യം വ്യക്തമായിരുന്നു.
“ഡല്‍ഹി മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും ആനുകൂല്യം ലഭിക്കുന്നതിനായി ആം ആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്രിവാളുമായും മനീഷ് സിസോദിയയുമായി കെ.കവിത ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യങ്ങള്‍ക്ക് പകരമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് 100 കോടി രൂപ അവര്‍ നല്‍കിയിരുന്നു,” ഇ.ഡി പറഞ്ഞു. നിലവില്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ് കവിത.
- ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഒമ്പത് സമന്‍സുകള്‍ അവഗണിച്ചു
കേന്ദ്രസര്‍ക്കാരിൻ്റെയും ഭരണകക്ഷിയായ ബി.ജെ.പിയുടെയും താത്പര്യത്തിന് വഴങ്ങി പ്രവര്‍ത്തിച്ചുവെന്ന് ഇ.ഡിക്കെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചുവെങ്കിലും കെജ്രിവാളിനെതിരേ ശക്തമായ തെളിവുകള്‍ ഇ.ഡിയുടെ പക്കല്‍ ഉണ്ടെന്നാണ് സൂചന. ഇ.ഡിയുടെ മുന്നില്‍ ഹാജരാകാനുള്ള സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും ആണെന്നായിരുന്നു കെജ്രിവാളിൻ്റെ ആരോപണം.
വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഏത് നിലയിലാണ് തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന കാര്യത്തിലും അദ്ദേഹം ഇ.ഡിയോട് വിശദീകരണം തേടി. എ.എ.പിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയിലല്ല വ്യക്തിപരമായാണ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പച്ചതെന്ന് ഇ.ഡി ഡല്‍ഹി ഹൈക്കോടതിയെ വ്യാഴാഴ്ച അറിയിച്ചിരുന്നു.
- കെജ്രിവാളിന് എതിരെയുള്ള തെളിവുകള്‍
സൗത്ത് ഗ്രൂപ്പ് വ്യവസായിയുമായുള്ള ഫെയ്സ്ടൈം സംഭാഷണത്തിനിടെ വിജയ് നായരെ ‘മൈ ബോയ്’ എന്ന് കെജ്രിവാള് വിളിച്ചിരുന്നുവെന്ന് നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇ.ഡി വ്യക്തമാക്കിയരുന്നു. എ.എ.പിയുടെ കമ്യൂണിക്കേഷന്‍ വിഭാഗത്തിൻ്റെ മുന്‍ മേധാവിയായിരുന്ന വിജയ് നായര്‍ സൗത്ത് ഗ്രൂപ്പുമായി തുടക്കം മുതല്‍ ബന്ധം സ്ഥാപിക്കുകയും പണം കൈക്കൂലിയായി നല്‍കുകയും ചെയ്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൈക്കൂലി നല്‍കിയതായി ആരോപിക്കപ്പെടുന്നവര്‍ക്ക് പ്രത്യുപകാരമായാണ് മദ്യനയം നടപ്പിലാക്കിയതെന്ന ആരോപണവും ഉന്നയിക്കപ്പെടുന്നു.
കെ.കവിതയ്ക്കും സൗത്ത് ഗ്രൂപ്പിനും അനുകൂലമായി മദ്യനയത്തില്‍ സ്വാധീനം ചെലുത്താന്‍ 100 കോടി രൂപ ആവശ്യപ്പെട്ടതായും ഗ്രൂപ്പിലെ വ്യവസായികളുമായി ചര്‍ച്ച നടത്താന്‍ വിജയ് നായര്‍ സൗകര്യം ഒരുക്കിയതായും സൗത്ത് ഗ്രൂപ്പിലെ വ്യവസായിയായ ശരത് റെഡ്ഡി ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.
കെജ്രിവാളിൻ്റെ ഫെയ്സ്ടൈം സംഭാഷണത്തെ കുറിച്ചും വിജയ് നായരുമായുള്ള ബന്ധത്തെക്കുറിച്ചും അറിയുന്നതിനാണ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഡല്‍ഹി മദ്യനയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ 2021 മാര്‍ച്ചില്‍ എം.പി മഗുന്ത ശ്രീനിവാസുലു റെഡ്ഡിയെ കെജ്രിവാള് കണ്ടെങ്കില്‍ അത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഇ.ഡി ആവശ്യപ്പെടുന്നു.
കൈക്കൂലി തുക നല്‍കിയതിനും വെളുപ്പിച്ചതിനും കെ.കവിതയുടെ വസതിയിൽ റെയ്ഡ് നടത്തിയതിന് ശേഷം ഇ.ഡിക്ക് തെളിവ് ലഭിച്ചിരുന്നു. എന്നാൽ ഉത്തരം നൽകാതെ കെജ്രിവാള് ഒഴിഞ്ഞു മാറുകയായിരുന്നു എന്നും അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു.
Sorry, there was a YouTube error.