Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
2 ബാഗുകളിലുമായി ഉണ്ടായിരുന്നത് ഒരു കോടിയിലധികം രൂപ; പണം പിടികൂടിയത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ
തിരുവനന്തപുരം: കെ.എസ്.യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ലില്‍ അച്ചടക്ക നടപടിയുമായി ദേശീയ നേതൃത്വം. സംഭവത്തില്‍ നാല് പേരെ സംഘടനയില്‍ നിന്ന് എന്‍.എസ്.യു സസ്പെണ്ട് ചെയ്തു.
Also Read
തിരുവനന്തപുരം ജില്ല വൈസ്. പ്രസിഡണ്ട് അല്‍ അമീന് അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ജെറിന് ആര്യനാട്, ദൃശ്യങ്ങള്‍ പുറത്ത് വിട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ എന്നിവരെയാണ് സസ്പെണ്ട് ചെയ്തത്.
കെ.എസ്.യു ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെ.പി.സി.സി അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ കെ.എസ്.യു നേതൃത്വത്തിന് വീഴ്ചയെന്നും കമ്മീഷൻ്റെ കണ്ടെത്തലുണ്ട്. തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന് സ്ഥിരീകരിച്ചു. കെ.പി.സി.സിയുമായി കൂടി ആലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കെ.എസ്.യു ഭാവി പരിപാടികളില്‍ കെ.പി.സി.സിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ അച്ചടക്ക നടപടി.
Sorry, there was a YouTube error.