Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം. കാസർകോട് തൃക്കരിപ്പൂരിൽ ബൈക്ക് ടെലിഫോൺ കണക്ഷൻ ബോക്‌സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃശൂരിൽ നിയന്ത്രണം വിട്ട് സ്‌കൂട്ടർ സ്വകാര്യ ബസിന് അടിയിൽപെട്ട് 19 വയസുകാരന്‍ മരിച്ചു.
Also Read
കാസർകോട് തൃക്കരിപ്പൂർ -പയ്യന്നൂർ പാതയിലെ തെക്കുമ്പാട് വെള്ളിയാഴ്‌ച പുലർച്ചെയുണ്ടായ അപകടത്തിൽ ആണ് പെരുമ്പ സ്വദേശി ഷാനിദ്, തൃക്കരിപ്പൂർ സ്വദേശി സുഹൈൽ എന്നിവർ മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടെലിഫോൺ ബോക്സിൽ ഇടിക്കുകയായിരുന്നു.അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു.
കാസർകോട്, നീലേശ്വരം പാലായിൽ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് ബസ് ഇടിച്ചാണ് വിദ്യാർഥി മരിച്ചത്. ഐ.ടി.ഐ വിദ്യാർഥിയായ വിഷ്‌ണു ആണ് മരിച്ചത്.
വിഷ്‌ണു ഓടിച്ച മോട്ടോർ സൈക്കിൾ എതിർഭാഗത്ത് നിന്ന് വരികയായിരുന്നു കെ.എസ്.ആർടി.സി ബസുമായി കൂട്ടിയിടിക്കുക ആയിരുന്നു.
കോഴിക്കോട് കോവൂർ ഇരിങ്ങാടാൻ പള്ളിയിൽ വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുഗുരുതര പരിക്കേറ്റു. കുന്ദമംഗലം സ്വദേശിയായ യുവാവിനെ കുന്ദമംഗലം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Sorry, there was a YouTube error.