Categories
ഒഴുക്കിൽപ്പെട്ട് കാണാതായ നാലു പേരുടെയും മൃതദേഹം കണ്ടെടുത്തു; കുട്ടികളെ രക്ഷിക്കാനുള്ള ശ്രമമാണ് മറ്റു രണ്ടുപേർക്കും ജീവൻ നഷ്ടമായത്
Trending News


തൃശൂര്‍: പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ നാലു പേരുടെയും മൃതദേഹം കണ്ടെടുത്തു. ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ നാലുപേർക്കാണ് ജീവൻ നഷ്ടമായത്. ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമമാണ് മറ്റു രണ്ടുപേർക്കും ജീവൻ നഷ്ടമായത്. വൈകിട്ടാണ് സംഭവം നടന്നത്. രാത്രി 8.15ഓടെ നാലാമത്തെ ആളുടെ മൃതദേഹം കണ്ടെത്താനായത്. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീര്‍ (47) , ഭാര്യ ഷാഹിന(35), മകൾ പത്തു വയസുള്ള സെറ, ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ചവർ. ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്സും, ചെറുതുരുത്തി പോലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചിൽ നടത്തിയത്. സ്ഥലത്തേക്ക് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോയും എത്തിയിട്ടുണ്ട്. കുട്ടികള്‍ കടവിനോട് ചേര്‍ന്നുള്ള ഭാരതപ്പുഴയടെ തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതോടെ കുട്ടികളെ രക്ഷിക്കാനായി കബീറും ഷാഹിനയും പുഴയിലേക്ക് ഇറങ്ങി. പിന്നീട് നാലുപേരെയും ഒഴുക്കിൽപ്പെട്ട് കാണാതാവുകയാണുണ്ടായത്.
Also Read

Sorry, there was a YouTube error.