Trending News


ന്യൂഡൽഹി: ലോക്‌സഭയിലെ സുരക്ഷാ വീഴ്‌ച. ഗാലറിയിൽ നിന്ന് രണ്ടുപേർ എം.പിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്ത് ചാടുക ആയിരുന്നു. സ്‌മോക്ക് സ്‌പ്രേ ആക്രമണത്തില്‍ നാലുപേര്‍ പിടിയിൽ. കസ്റ്റഡിയിലായവരില്‍ ഒരു സ്ത്രീയും. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിച്ചു കൊണ്ടായിരുന്നു ആക്രമണം നടത്തിയത്. പ്രതികള്‍ പാര്‍ലമെണ്ട് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍. വിവിധ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്‌ത് വരികയാണ്.
Also Read
പാര്‍ലമെണ്ടിനകത്ത് നിന്ന് രണ്ടുപേരും പുറത്ത് നിന്ന് രണ്ടുപേരുമാണ് പിടിയിലായത്. ഡല്‍ഹി പൊലീസിൻ്റെ എ.ടി.എസ് സംഘം പാര്‍ലമെണ്ടിൽ എത്തി. ഏകാധിപത്യം അനുവദിക്കില്ലെന്ന് മുദ്രവാക്യം വിളിച്ചാണ് പാര്‍ലെമെണ്ടിന് അകത്ത് 20 വയസുള്ള രണ്ടുയുവാക്കള്‍ ആക്രമണം നടത്തിയത്.
സ്‌മോക്ക് സ്‌പ്രേയുമായി എത്തിയ ഒരാൾ ഉപയോഗിച്ചത് മൈസൂരുവിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പാസ് ആണ് ഉപയോഗിച്ചത്. ഇക്കാര്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാര്‍ലെമെണ്ടിന് പുറത്ത് പ്രതിഷേധിച്ചത് അന്‍മോല്‍ ഷിന്‍ഡെയും, നീലം കൗറും ആണ്.

സാഗര്‍ ശര്‍മയാണ് മുദ്രവാക്യം വിളിച്ച് പാര്‍ലമെണ്ടിനകത്ത് പ്രതിഷേധിച്ചത്. ഷൂവിനുള്ളിലാണ് സ്‌മോക്ക് സ്‌പ്രേ ഒളിപ്പിച്ചിരുന്നത്. പാര്‍ലമെണ്ട് ആക്രമണത്തിൻ്റെ 22 വര്‍ഷങ്ങള്‍ തികയുന്ന ദിവസത്തിലാണ് ലോക്‌സഭയില്‍ രണ്ടുപേര്‍ ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. എം.പിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടുകയും സ്‌മോക് ഷെല്‍ എറിയുകയുമായിരുന്നു.
സന്ദർശകരായി ഗാലറിയിലേക്ക് പ്രവേശിച്ചവരാണ് നടുത്തളത്തിലേക്ക് ചാടിയത്. ഖലിസ്ഥാൻ വാദികളെന്നാണ് സൂചന. ഇവര്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളർ പോപ്അപ്പ് കത്തിച്ചു. ഭരണകക്ഷി എം.പിമാര്‍ ഇരിക്കുന്ന ഭാഗത്തേക്കാണ് അക്രമികള്‍ ചാടിയത്. ഖലിസ്ഥാൻ ഭീഷണി ഉണ്ടായിട്ടും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന് എം പിമാർ പറഞ്ഞു.

Sorry, there was a YouTube error.