Categories
നീലേശ്വരം പാലാത്തടത്ത് സഹകരണ പരിശീലന കോളേജിന് തറക്കല്ലിട്ടു; സഹകരണ മേഖലയില്‍ സമഗ്ര നിയമഭേദഗതി നടപ്പിലാക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്
കണ്ണൂര്‍ സര്‍വ്വകലാശാല ഡോ.പി.കെ രാജന് മെമ്മോറിയല്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് അധ്യക്ഷയായി
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കാസർകോട്: സഹകരണ മേഖലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണവും കുറ്റക്കാര്‍ക്കെതിരായ നടപടികളും വേഗത്തിലാക്കാന്‍ സഹകരണ മേഖലയില്‍ സമഗ്ര നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് സഹകരണം-രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന് പറഞ്ഞു.
Also Read
കുറ്റകൃത്യം കണ്ടുപിടിച്ച് കുറ്റവാളിയെ ശിക്ഷിക്കുന്നതുവരെ നിലവില്‍ നിലനില്‍ക്കുന്ന നൂലാമാലകളും കാലതാമസവും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.നീലേശ്വരം പാലാത്തടത്ത് സഹകരണ പരിശീലന കോളേജിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയുടെ വിശ്വാസ്യത ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല എന്നതിനുള്ള ഏറ്റവും ഒടുവിലെ തെളിവാണ് നടപ്പുവര്‍ഷം നിക്ഷേപസമാഹരണത്തില്‍ ഒരു മാസം കൊണ്ട് 7253 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സഹകരണപ്രസ്ഥാനത്തെയും അതിൻ്റെ വിപുലവും വിശാലവുമായ ജനകീയ അടിത്തറയെയും ജനാധിപത്യപരമായ ഉള്ളടക്കത്തെയും ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വ്വകലാശാല ഡോ.പി.കെ രാജന് മെമ്മോറിയല്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് അധ്യക്ഷയായി. മുന്‍ എം.പിയും സ്വാഗതസംഘം ചെയര്‍മാനമായ പി.കരുണാകരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍.മണിരാജ്, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത, സംസ്ഥാന സഹകരണ യൂണിയന് മാനേജിംഗ് കമ്മിറ്റി മെമ്പര്‍ കെ.കെ നാരായണന്, സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്മാന് കെ.പി സതീഷ് ചന്ദ്രന്, നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ വി.വി ശ്രീജ , ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് സി.വി നാരായണന്, സംസ്ഥാന സഹകരണ യൂണിയന് ജനറല്‍ മാനേജര്‍ എം.ബി അജിത് കുമാര്‍, സഹകരണ വകുപ്പ് കാസര്‍കോട് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എ.രമ, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് കൃഷ്ണന് നായര്‍ സ്വാഗതവും അഡീഷണല്‍ രജിസ്ട്രാര്‍ അനിത.റ്റി. ബാലന് നന്ദിയും പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പാലാത്തടത്ത് അനുവദിച്ച 25 സെന്റ് ഭൂമിയിലാണ് സഹകരണ പരിശീലന കോളേജ് നിര്‍മിക്കുക. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ നിലവില്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജ് പാലാത്തടത്തേക്ക് മാറും. ആദ്യഘട്ടത്തില്‍ എച്ച്.ഡി.സി കോഴ്സായിരിക്കും ഇവിടെ അനുവദിക്കുക.
Sorry, there was a YouTube error.