Categories
അര്‍ണാബുമായുള്ള ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ കുഴഞ്ഞുവീണ മുന്‍ ബാര്‍ക് തലവന്‍ ഐ.സി.യുവില്‍
വെള്ളിയാഴ്ച രാത്രി ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ അവശനായ ഇയാളെ മുംബൈ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
2 ബാഗുകളിലുമായി ഉണ്ടായിരുന്നത് ഒരു കോടിയിലധികം രൂപ; പണം പിടികൂടിയത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ
അര്‍ണാബ് ഗോസ്വാമിയുമായുള്ള വാട്സാപ്പ് ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ മുന്‍ ബാര്‍ക് തലവന്‍ പാര്‍ഥോദാസ് ഗുപ്തയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പ്രമേഹ രോഗിയായ പാര്ഥോദാസിന്റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Also Read
പ്രമേഹത്തിനുള്ള മരുന്ന് എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് വിശദീകരണം. ടി.ആര്.പി തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അറസ്റ്റിലായ പാര്‍ഥോദാസ് തലോജ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. വെള്ളിയാഴ്ച രാത്രി ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ അവശനായ ഇയാളെ മുംബൈ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ടി.ആര്.പി റേറ്റിംഗില്‍ കൃത്രിമത്വം നടത്താന്‍ പാര്ഥോയ്ക്ക് അര്‍ണാബ് പണം നല്‍കിയിട്ടുണ്ടെന്നാണ് മുംബൈ പോലീസ് ആരോപിക്കുന്നത്. റേറ്റിംഗില്‍ കൃത്രിമത്വം നടത്താനുള്ള ഗൂഢാലോചന ഇവര്‍ തമ്മില്‍ നടന്നിട്ടുണ്ടെന്ന് ചാറ്റുകളില്‍ വ്യക്തമാണ്.
Sorry, there was a YouTube error.