Categories
local news sports

കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ- കായിക പ്രോത്സാഹന പദ്ധതിയായ ”സക്സസ് ഫിയസ്റ്റ”യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കളായി. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ എ.യു.പി.എസ് മെഡോണയെ ഷൂട്ടൗട്ടില്‍ (1-2) പരാജയപ്പെടുത്തിയാണ് എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കളായത്. അനുവദിക്കപ്പെട്ട മുഴുവന്‍ സമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് പോരാട്ടം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഫൈനലിലെ മികച്ച താരമായി എ.യു.എ.യു.പി.എസ് നെല്ലിക്കുന്നിൻ്റെ ഷംനാസിനെ തെരഞ്ഞെടുത്തു. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരം: ജിയാദ് (എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന്), മികച്ച ഫോര്‍വേഡ്: കാസിഫ് (എ.യു.പി.എസ് മെഡോണ), ബെസ്റ്റ് ഗോള്‍കീപ്പര്‍: അയ്മാന്‍ (എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന്), മികച്ച പ്രതിരോധ താരം: സുലൈമാന്‍ (എ.യു.പി.എസ് മെഡോണ), മികച്ച മിഡ്ഫീല്‍ഡര്‍: ജിനാന്‍ (എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന്), ഭാവി വാഗ്ദാനം: മുഹമ്മദ് പാദാര്‍ (എ.യു.പി.എസ് മെഡോണ) എന്നിവരെ തെരഞ്ഞെടുത്തു. ചാമ്പ്യന്‍ഷിപ്പിലെ 25 മികച്ച താരങ്ങളെ മുനിസിപ്പല്‍ തല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, ചാമ്പ്യന്‍ഷിപ്പ് കോര്‍ഡിനേറ്ററും കൗണ്‍സിലറുമായ സിദ്ദീഖ് ചക്കര, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍ ചക്കര, സൈനുദ്ദീന്‍ ടി.എസ്, സവിത, സമീറ അബ്ദുല്‍ റസാക്, കെ.എം. ബഷീര്‍, സലീം തളങ്കര, അദ്ധ്യാപകര്‍, സ്കൂള്‍ പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest