Categories
കേരള ജൂനിയര്‍ ഫുട്ബോള്‍ ടീമംഗം മുഹമ്മദ് ഫസാന് സ്വീകരണം നല്‍കി
Trending News
കാസര്‍കോട്: ഛത്തീസ്ഗഢിൽ വെച്ച് നടന്ന നാഷണൽ ജൂനിയർ ബോയ്സ് ഫുട്ബോള്‍ ചാമ്പ്യൻഷിപ്പില്‍ കേരള സംസ്ഥാന ടീമിനായി കളിച്ച് താരമായി മുഹമ്മദ് ഫസാൻ. മത്സരത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഫസാന് സ്വീകരണം നൽകി. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, അന്‍വര്‍ മൗലവി, ബിലാല്‍, ശാഫി, നസാല്‍, നിസാമുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാസർകോട് ജില്ലാ ജൂനിയർ ബോയ്സ് ടീം ക്യാപ്റ്റൻകൂടിയാണ് മുഹമ്മദ് ഫസാൻ പി.ബി.
Sorry, there was a YouTube error.