Categories
കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സൗജന്യ ഫുട്ബോള്‍ കിറ്റുകളുടെ വിതരണോദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു
Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ – കായിക പ്രോത്സാഹന പദ്ധതിയായ ”സക്സസ് ഫിയസ്റ്റ”യുടെ ഭാഗമായി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ഫുട്ബോള്‍ കിറ്റിൻ്റെ വിതരണോദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. ബി.ഇ.എം.എച്ച്.എസ് സ്കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സഹീര്‍ ആസിഫ്, റീത്ത ആര്, ഖാലിദ് പച്ചക്കാട്, രജനി കെ, ചാമ്പ്യന്‍ഷിപ്പ് കോര്‍ഡിനേറ്ററും കൗണ്‍സിലറുമായ സിദ്ദീഖ് ചക്കര, അദ്ധ്യാപകര്‍ തുടങ്ങിയവർ സംബന്ധിച്ചു.
Also Read
നവംബര്‍ 18, 19 തിയ്യതികളിലായാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നഗരസഭാ പരിധിയിലെ 13 സ്കൂളുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 9 സ്കൂളുകളും ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നഗരസഭ സൗജന്യമായാണ് ജേഴ്സികളും ഷൂസുകളും നല്‍കുന്നത്. നേരത്തെ പരിശീലനത്തിനായി മുഴുവന്‍ സ്കൂളുകള്‍ക്കും നഗരസഭ ഫുട്ബോള്‍ നല്‍കിയിരുന്നു. ചാമ്പ്യന്‍ഷിപ്പിൻ്റെ മുന്നോടിയായി ടീമുകളുടെ പരിശീലന മത്സരങ്ങള്‍ നടന്നു വരികയാണ്.
ചാമ്പ്യന്‍ഷിപ്പിലൂടെ മികച്ച താരങ്ങളെ കണ്ടെത്തി നഗരസഭാ തലത്തില്‍ ടീം രൂപീകരിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.
Sorry, there was a YouTube error.