Categories
health national news

മംഗളൂരുവില്‍ ഭക്ഷ്യവിഷബാധ?; സിറ്റി കോളജ് ഓഫ് നഴ്‌സിംഗിലെ 150 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വിദ്യാർത്ഥികൾക്ക് തലവേദനയും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു

മംഗളൂരുവില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതായി സംശയം. സിറ്റി കോളജ് ഓഫ് നഴ്‌സിംഗിലെ മലയാളികള്‍ ഉള്‍പ്പെടെ 150 ഓളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജിലെ മൂന്ന് ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

ഭക്ഷ്യവിഷബാധയാണെന്ന പരാതിയുമായി മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തി.

തിങ്കളാഴ്‌ച രാത്രി ഹോസ്റ്റൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് തലവേദനയും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെയാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിയാണ് കോളേജ് അധികൃതർ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചത്.

പൊലീസ് കമ്മിഷണർ എൻ.ശശികുമാർ ആശുപത്രിയിലെത്തി വിദ്യാർഥികളെ സന്ദർശിച്ചു. രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് കുട്ടികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *