Categories
മാംസത്തിനായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്നും പട്ടികളെ ഒഴിവാക്കും; തീരുമാനവുമായി ചൈന
ചൈനയുടെ ഈ നീക്കത്തെ വലിയ മുന്നേറ്റമായാണ് ഹ്യൂമേന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലുള്ള വെന്‍ഡി ഹിഗ്ഗിന്‍സ് ചൂണ്ടിക്കാട്ടുന്നു.
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
2 ബാഗുകളിലുമായി ഉണ്ടായിരുന്നത് ഒരു കോടിയിലധികം രൂപ; പണം പിടികൂടിയത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ
മനുഷ്യര്‍ പട്ടിയിറച്ചി ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പട്ടികള്‍ മനുഷ്യനോട് ഇണക്കമുള്ള ജീവികളാണെന്നും അന്തര്‍ദ്ദേശീയ തലത്തില്‍ ഇറച്ചിക്കു വേണ്ടി വളര്‍ത്താവുന്ന മൃഗങ്ങളെന്ന് അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ചൈനീസ് കാര്‍ഷിക മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നതായി ഗാര്ഡിയന് റിപ്പോര്‍ട്ട് പറയുന്നു.
Also Read
മാംസത്തിനായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്നും പട്ടികളെ ഒഴിവാക്കാനുള്ള തീരുമാനവും വന്നിട്ടുണ്ട്. ഷെന്‍ജെന്‍ നഗരത്തില്‍ ഇതിനകം തന്നെ പട്ടിയിറച്ചിയുടെ ഉപഭോഗം അവസാനിപ്പിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ചൈന പട്ടികളെയും വന്യമൃഗങ്ങളെയും ഇറച്ചിക്കായി ഉപയോഗിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഇത്തരം ഇറച്ചികള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ ലോകത്തിനു തന്നെ ഭീഷണിയാണെന്ന അഭിപ്രായത്തിന് പിന്തുണയേറുന്നുണ്ട്. ഇതോടൊപ്പം മൃഗസ്നേഹികളില്‍ നിന്നും വലിയ എതിര്‍പ്പാണ് ഉയര്‍ന്നു വന്നിരുന്നത്. ചൈനയുടെ ഈ നീക്കത്തെ വലിയ മുന്നേറ്റമായാണ് ഹ്യൂമേന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലുള്ള വെന്‍ഡി ഹിഗ്ഗിന്‍സ് ചൂണ്ടിക്കാട്ടുന്നു.
ചൈനയിലെ ഭൂരിഭാഗം പേരും പട്ടിയിറച്ചി കഴിക്കാറില്ല എന്നതാണ് വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. ഒരു ന്യൂപക്ഷത്തിനു വേണ്ടിയാണ് ഇവയെ ഇറച്ചിക്കു വേണ്ടി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.
Sorry, there was a YouTube error.