Categories
Kerala local news news

കാസര്‍കോട് ഫ്ളയിംഗ് സക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം ഉദ്‌ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് ഫ്ളയിംഗ് സക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഉദയഗിരിയിലെ വനശ്രീ കോംപ്ലക്‌സിന് സമീപമാണ് ഉദ്‌ഘാടനം നടന്നത്. സംസ്ഥാന സര്‍ക്കാറിൻ്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് പദ്ധതിയിൽ നിർമ്മിച്ചതാണ് കെട്ടിടം. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങി നിരവതി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *