Categories
entertainment Kerala news

മലയാള സിനിമയിൽ കള്ളപ്പണത്തിൻ്റെ ഒഴുക്ക് : നടനും നിർമാതാവുമായ വ്യക്തിയിൽ നിന്ന് 25 കോടി പിഴ ഈടാക്കി

കള്ള പണം ലൊക്കേഷനിൽ എത്തുന്നപോലെ തന്നെയാണ് ലൊക്കേഷനുകളിൽ ലഹരി മരുന്ന് എത്തുന്നതെന്നും ഏജൻസികൾ പറഞ്ഞു.

മലയാള സിനിമ മേഖലയിൽ വിദേശത്തു നിന്നും വൻ തോതിൽ കള്ളപ്പണം വരുന്നതായി ഇന്റലിജൻസ് ബ്യുറോയുടെ വിവരത്തെ ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റും നടപടിക ശക്തമാക്കി . ഇതേ തുടർന്ന് സിനിമ മേഖലയിൽ അഞ്ചു നിർമാതാക്കൾ കേന്ദ്ര ഏജൻസിയുടെ നിരീക്ഷണത്തിലാണ് . ഒരാൾ 25 കോടി പിഴയടച്ചു , ബാക്കി ഉള്ളവരെ ഇഡി ചോദ്യം ചെയ്തു വരികയാണ് .

മലയാള സിനിമയിലെ നടനും നിർമാതാവുമായ വ്യക്‌തി വിദേശത്തുനിന്നും വൻതുക കൈപറ്റിയതിൻ്റെ രേഖകൾ ലഭിച്ചു . ഇതേ തുടർന്നാണ് പിഴ ഈടാക്കേണ്ടി വന്നത് .

സിനിമ നിർമാണത്തിനായി വിദശത്തു നിന്നും എത്തുന്ന കള്ളപണം കേരളത്തിലേക്ക് എത്തുന്നത് തടയാനാണ് പ്രധാനമായും പരിശോധിക്കുന്നത് . കള്ള പണം ലൊക്കേഷനിൽ എത്തുന്നപോലെ തന്നെയാണ് ലൊക്കേഷനുകളിൽ ലഹരി മരുന്ന് എത്തുന്നതെന്നും ഏജൻസികൾ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *