Categories
Kerala news

മീൻ പിടിക്കുമ്പോൾ ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു; അലർജി ബാധിച്ച്‌ ചികിത്സയിൽ ആയിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മരണം

തിരുവനന്തപുരം: മീൻ പിടിക്കുന്നതിനിടയിൽ ജെല്ലിഫിഷ് (കടൽച്ചൊറി) കണ്ണില്‍ തെറിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ജൂൺ 29നാണ് പ്രവീസ് മക്കൾക്കൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീൻ പിടിക്കാനെത്തിയത്. അതിനിടെ വലയിൽ കുടുങ്ങിയ ജെല്ലിഫിഷിനെ എടുത്തു മാറ്റുന്നതിനിടയിൽ കണ്ണിൽ തെറിച്ചു. അലർജി ബാധിച്ച്‌ കണ്ണില്‍ നീരു വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി.

അസുഖം കൂടിയതോടെ ബന്ധുക്കള്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മരണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *