Categories
ചട്ടഞ്ചാല്‍ ടൗണില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ മീന്‍ മാര്‍ക്കറ്റ്; നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
36 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ മീന്‍ മാര്‍ക്കറ്റില്‍ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും വില്ക്കുന്നതിനായും ഇടം സജ്ജീകരിക്കും.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കാസർകോട്: ചെമ്മനാട് ഗ്രാമപഞ്ചായത്തിൻ്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചട്ടഞ്ചാല്‍ ടൗണില്‍ നിര്‍മ്മിക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ മീന്‍ മാര്‍ക്കറ്റിൻ്റെ നിര്‍മ്മാണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. നേരത്തെ പാതയോരത്ത് കച്ചവടം നടത്തി വന്നിരുന്ന കച്ചവടക്കാര്‍ക്ക് ദേശീയപാത വികസനം വരുന്നതോടെ സ്ഥലം നഷ്ടമാകുന്നത് മുന്നില്‍ കണ്ടുകൊണ്ടും ശുചിത്വത്തിന് കൂടുതല്‍ മുന്‍തൂക്കം നല്കിക്കൊണ്ടുമാണ് മീന്മാര്ക്കറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പറഞ്ഞു.
Also Read
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹീം മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എ ആയിഷ, രമ ഗംഗാധരന്, ഷംസുദ്ദീന് തെക്കില്‍, വാര്‍ഡ് മെമ്പര്‍മാരായ മറിയമാഹിന്, ആസിയ, സുചിത്ര, അമീര്‍ പാലോത്ത്, അഹമ്മദ് കല്ലട്ര, രേണുക ഭാസ്ക്കരന്‍, അബ്ദുല്‍ കലാം, സഹദുല്ല, ടി പി നിസ്സാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.വി വിജയന്, മജീദ് മയ്യള, ഉണ്ണികൃഷ്ണന് പൊയ്നാച്ചി, സിറാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
36 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ മീന്‍ മാര്‍ക്കറ്റില്‍ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും വില്ക്കുന്നതിനായും ഇടം സജ്ജീകരിക്കും. എട്ട് സ്റ്റാളുകളിലായായിരിക്കും ഫിഷ്മാര്ക്കറ്റിൻ്റെ പ്രവര്‍ത്തനം. മികച്ച ഡ്രെയ്നേജ് സൗകര്യവും ശുചിമുറികളും മീന്‍ മാര്‍ക്കറ്റില്‍ ഉണ്ടാകും.
Sorry, there was a YouTube error.