Categories
channelrb special local news news

വിദ്യഭ്യാസ ചരിത്രത്തിൽ ആദ്യം; ഉപജില്ല സ്‌കൂൾ കലോത്സവം മാതൃകയായി എൽ.പി സ്‌കൂളിൽ, നാടുണർത്തി കുമ്പള ഉപജില്ലാ കലോത്സവം

നിശ്ചയ ദാർഢ്യമാണ് മേളയുടെ ശക്‌തിയും പൊലിമയും

വാർത്തകൾക്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

പീതാംബരൻ കുറ്റിക്കോൽ

പേരാൽ / കാസർകോട്: കുമ്പള ഉപജില്ലാ സ്‌കൂൾ കലോത്സവം പേരാൽ ഗവൺമെണ്ട് ജൂനിയർ ബേസിക് സ്‌കൂളിൽ ആരംഭിച്ചു. പരിമിതമായ സൗകര്യങ്ങളെ അതിജീവിച്ച് ഉപജില്ല സ്‌കൂൾ കലോത്സവം എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച് അധികൃതർ മാതൃകയായി. ഇതോടെ, എൽ.പി മുതൽ ഹയർസെക്കണ്ടറി വരെയുള്ള മത്സരങ്ങൾ നടത്താനുള്ള മഹാത്യാഗം ഏറ്റെടുത്ത മികവിൽ സംഘാടകർ തിളങ്ങി.

ഉപജില്ലയിലെ 92 സ്‌കൂളുകളിൽ നിന്ന് 250 ഇനങ്ങളിലായി 4620 ഓളം കുട്ടികൾ വിവിധ ദിവസങ്ങളിലായി മത്സരങ്ങളിൽ മാറ്റുരക്കും. കലോത്സവത്തെ വരവേൽക്കാൻ ദിവസങ്ങളോളം വൻ മുന്നൊരുക്കത്തിൽ ആയിരുന്നു അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും.

ശക്തമായ സംഘാടക സമിതിയും ഉപ കമ്മറ്റികളും രൂപീകരിച്ചാണ് കലോത്സവ വിജയത്തിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് പേരാലും കമ്മിറ്റി അംഗങ്ങളും എടുത്ത നിശ്ചയ ദാർഢ്യമാണ് മേളയുടെ ശക്‌തിയും പൊലിമയും.

“എദക്കൊനു എൻകുളു എദുക്കൊന്നുവാ
പേരാലിദാ സിറി മണ്ണിഗ്…
ബല്ലയേ ബന്തുളേ മോക്ക്ഡ് ലെപ്പുവാ
സത്യത പെർമത ഊറുഗു
എദക്കൊനു എൻകുളു എദുക്കൊന്നുവാ
പേരാലിദാ സിറി മണ്ണിഗ്…”

എന്ന് തുടങ്ങുന്ന സപ്‌തഭാഷാ സ്വാഗത ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പേരാൽ യു.പി സ്‌കൂളിലെ അധ്യാപികമാരാണ് ഏഴുഭാഷകളിലുള്ള ഗാനം എഴുതി ആലപിച്ചത്. ഉദ്ഘാടനം മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് നിർവ്വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷയായി. ഡി.ഡി.ഇ നന്ദികേശൻ, എ.ഇ.ഒ ശശിധര.എം എന്നിവർ പ്രസംഗിച്ചു.

എൻമകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര ജെ.എസ്, കുമ്പള പഞ്ചായത്ത് അംഗങ്ങളായ ആയിഷത്ത് നസീമ, റഹ്മാൻ ആരിക്കാടി, ഷബൂറ എം, താഹിറ ജി.ഷംസീർ, ഡയറ്റ് പ്രിൻസിപ്പാൾ രഘുരാമ ഭട്ട്, ജയദേവ ഗണ്ഡിഗെ, ജയറാം, സിദ്ദിഖ് റഹ്മാൻ, മുഹമ്മദ് ബി.എ, എം.ജി റഹ്മാൻ, ഫസൽ, എം.പി മൊയ്‌തീൻ, കൃഷ്ണ, അർജുൻ, ആരിഫ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി ചേർക്കുകയാണെന്ന് ജനറൽ കൺവീനറും പ്രധാന അധ്യാപകനുമായ ശ്രീഹർഷ എം.പി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. മുഹമ്മദ് ഷിഹാബ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest