Categories
താരങ്ങൾ ജീവിക്കാൻ കഴിവില്ലാത്തവരല്ല; മോഹല്‍ലാല്‍ ചിത്രം ഒ.ടി.ടിയില്‍ കൊടുത്താല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല; കടുത്ത തീരുമാനവുമായി ഫിയോക്ക്
ഒരു നടൻ്റെ യും നടിയുടെയും അനുവാദമില്ലാതെ ഒരു സിനിമയും ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കില്ല. പക്ഷെ ഇവരെ താരമാക്കിയത് തിയറ്ററുകളാണെന്ന് മനസിലാക്കണം.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്ക്. ഒ.ടി.ടി റിലീസ് 56 ദിവസത്തിന് ശേഷമേ അനുവദിക്കാവൂവെന്ന് ഫിലിം ചേംബറിനോട് ഫിയോക്ക് പ്രസിഡന്റ് കെ. വിജയകുമാര്‍ ആവശ്യപ്പെട്ടു. ഫിലിം ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രം ഒ.ടി.ടിയില്‍ കൊടുത്തിട്ട് തിയറ്ററുകളിലേക്ക് വന്നാല്‍ പ്രദര്‍ശിപ്പിക്കില്ല.
Also Read
ഒരു നടൻ്റെ യും നടിയുടെയും അനുവാദമില്ലാതെ ഒരു സിനിമയും ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കില്ല. പക്ഷെ ഇവരെ താരമാക്കിയത് തിയറ്ററുകളാണെന്ന് മനസിലാക്കണം. കറന്റ് ചാര്‍ജ് അടക്കാനുള്ള പൈസ പോലും തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നില്ല. മോഹല്ലാലിൻ്റെ എലോണ്‍ ഒ.ടി.ടിയില്‍ പോയാല്‍ അടുത്ത ചിത്രം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ സിനിമ ഒടിടിയില്‍ കൊടുക്കുന്നതെന്നും ഫിയോക്ക് ഭാരവാഹികള്‍ തുറന്നടിച്ചു.ഏതു സിനിമയും രണ്ടോ മൂന്നോ നാലോ ആഴ്ച്ച പ്രദര്‍ശിപ്പിക്കണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട്, പക്ഷെ കാണുവാന്‍ ആളുകള്‍ വരേണ്ടയെന്നും ഫിയോക്ക് ചോദിക്കുന്നു.
Sorry, there was a YouTube error.