Categories
news

കേന്ദ്രം വഴങ്ങുമോ.? ബജറ്റിൽ പ്രാധാന്യം വേണം; കർഷകർക്ക് വേണ്ടി സംഘ പരിവാർ സംഘടനകൾ; ധനമന്ത്രിക്ക് നൽകിയ നിർദ്ദേശങ്ങൾ അറിയാം..

ബജറ്റിന് മുന്നോടിയായി വിവിധ മേഖലകളിൽനിന്നുള്ളവരുമായി ധനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ആവശ്യങ്ങൾ മുന്നോട്ടുവെച്ചത്.

ന്യൂഡൽഹി: ഈ മാസം 23ന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റിൽ വിലക്കയറ്റം പിടിച്ചുനിർത്താനും, കർഷകർക്ക് പരമാവധി സഹായം ഉറപ്പുവരുത്തനുള്ള പദ്ധതികൾ വേണമെന്ന് സംഘപരിവാർ സംഘടന. ഇതുസംബന്ധിച്ച നിർദേശം കേന്ദ്രസർക്കാരിന് “സ്വദേശി ജാഗരൺ മഞ്ച് ” എന്ന സംഘടന നൽകിയതായാണ് വിവരം. ബജറ്റിന് മുന്നോടിയായി വിവിധ മേഖലകളിൽനിന്നുള്ളവരുമായി ധന മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു സ്വദേശി ജാഗരൺ മഞ്ച് ഈ ആവശ്യങ്ങൾ മുന്നോട്ടുവെച്ചത്. വിലക്കയറ്റം തിരിച്ചടിയാണെന്നും സംഘടനാ പ്രതിനിധികൾ ധനമന്ത്രിയെ ഓർമിപ്പിച്ചു. ആർ.എസ്.എസ്സും ഇക്കാര്യം സർക്കാരിനെ നേരിട്ട് ഓർമിപ്പിച്ചിരുന്നു.

കർഷകർക്ക് എല്ലാ വിധ പരിഗണനയും നൽകണമെന്നാണ് സംഘടനയുടെ പ്രധാനപ്പെട്ട ആവശ്യം. ചെറുകിട കർഷകർക്ക് സബ്‌സിഡികൾ, വിളകൾക്ക് മികച്ച വില ഉറപ്പാക്കാനുള്ള തീരുമാനങ്ങൾ, മേഖലയുടെ സമഗ്ര വളർച്ചയ്ക്ക് നികുതി ഇളവുകൾ എന്നിവയാണ് സംഘടന മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ. വിലക്കയറ്റം തടയാൻ എല്ലാ നടപടികളും ബജറ്റിൽ വേണമെന്ന് ആവശ്യപ്പെട്ട സംഘടന ഗ്രാമങ്ങളിലുള്ള വിലകയറ്റത്തെ അതീവ ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെട്ടു. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിക്ക് നികുതി ഈടാക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വെച്ചു. ഇതുവഴി ഭാവിയിൽ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി പിടിച്ചുവെയ്ക്കുന്നത് തടയാനാകും. വീട് വെക്കുന്നതുപോലെയുള്ള പദ്ധതികൾക്ക് ആ ഭൂമി ഉപയോഗിക്കാനാകണമെന്നും സംഘടന പറഞ്ഞു.

സാങ്കേതിക വിദ്യ തൊഴിലവസരങ്ങൾ അപഹരിക്കാതിരിക്കാൻ റോബോട്ടുകളെ ഉപയോഗിച്ച് നടത്തുന്ന ജോലികൾക്ക് ‘റോബോട്ട് ടാക്സ്’ ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ലോക്‌സഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയായത് വിലക്കയറ്റവും കർഷക രോഷവുമാണെന്ന തിരിച്ചറിവാണ് സംഘപരിവാർ സംഘടനകളെ അത്തരം വിഷയങ്ങളെ കൃത്യമായി അഭിമുഖീകരിക്കാൻ പ്രേരിപ്പിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *