Categories
രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ഡി.എസ് പരീക്ഷയിൽ അഞ്ചാം റാങ്ക്; കാസർകോട് സ്വദേശിനിക്ക് അഭിമാന നേട്ടം
Trending News
കാസർകോട്: പീഡോഡെന്റിക്‌സ് (ബി.ഡി.എസ്) പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി കാസർകോട് സ്വദേശിനി അഭിമാനമായി. കർണാടക, സുള്ള്യ കെ.വി.ജി കോളേജിൽ നിന്നും രാജീവ് ഗാന്ധി ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റിയുടെ കോഴ്‌സിലാണ് 2020-21വർഷത്തിൽ അമൃത ഭട്ട് എച്ച് ഉന്നത വിജയം നേടിയത്. അമൃത പനയാൽ സ്വദേശിനിയാണ്. കാസർകോട് കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും പ്ലസ് ടു പരീക്ഷയിലും അമൃതയ്ക്ക് ഉയർന്ന മാർക്ക് ലഭിച്ചിരുന്നു.
Also Read
കുറ്റിക്കോൽ എ.യു.പി സ്കൂൾ അധ്യാപകനായ മഞ്ജുനാഥ് ഭട്ടിൻ്റെയും പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപിക കെ.ശാലിനിയുടെയും മൂത്തമകളാണ്. ഇനി തുടർപഠനത്തിനുള്ള ഒരുക്കത്തിലാണെന്ന് അമൃത ഭട്ട് പറഞ്ഞു.
Sorry, there was a YouTube error.