Categories
പി. എസ്. സി അഞ്ചാംഘട്ട പൊതു പ്രാഥമിക ഒ.എം.ആർ പരീക്ഷ ജൂലൈ മൂന്നിന്
കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണം. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, വാച്ച് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദനീയമല്ല.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
പത്താം ക്ലാസ് യോഗ്യതയായുള്ള വിവിധ തസ്തികകളിലേക്കുള്ള പി. എസ്. സി അഞ്ചാംഘട്ട പൊതു പ്രാഥമിക ഒ.എം.ആർ പരീക്ഷ ജൂലൈ മൂന്നിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ കാസർകോട് ജി. വി. എച്ച്. എസ്. എസ് ഫോർ ഗേൾസ് പരീക്ഷാ കേന്ദ്രത്തിൽ നടത്തുന്നതാണ്.
Also Read
ഉദ്യോഗാർഥികൾ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് കമ്മീഷന്‍റെ വെബ്സൈറ്റിലെ സ്വന്തം പ്രൊഫൈലിൽ നിന്നും യൂസർ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ച് ഡൗൺലോഡ് ചെയ്തെടുത്ത് കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസ്സൽ സഹിതം രാവിലെ 10.30 നകം പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാകണം.
ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണം. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, വാച്ച് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദനീയമല്ല. വാഹനങ്ങൾ പരീക്ഷാ കേന്ദ്രത്തിന് പുറത്ത് പാർക്ക് ചെയ്യേണ്ടതാണ്. പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷാ നടത്തിപ്പിന് തടസ്സമാകുന്ന രീതിയിൽ പ്രവർത്തിച്ചാൽ ഉദ്യോഗാർത്ഥികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും.
പി.എസ്.സി നടത്തുന്ന പരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികളിൽ കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റീലുള്ളവർക്കും പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ് മുറികൾ തയ്യാറാക്കും. ഇവർ സർക്കാർ നിദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരീക്ഷ എഴുതണം. ഉദ്യോഗാർഥികൾ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. ഇത്തരം ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ല. ഓഫീസുമായി 04994 230102 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിവരം അറിയിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്ന് കെ. പി. എസ്. സി ജില്ലാ ഓഫീസർ അറിയിച്ചു.
Sorry, there was a YouTube error.