Categories
Kerala news

നഗരസഭയിലെ വനിതാ കൗൺസിലറെ ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു; ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ആക്രമിച്ചു; കയ്യാങ്കളിയും ബഹളവും

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ വനിതാ കൗൺസിലറെ ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു. ആക്രമണം ആർ.ജെ.ഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെ. ആർ.ജെ.ഡിയിൽ നിന്ന് മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുകയായിരുന്നു. ചെരുപ്പ് മാല ഇടാനുള്ള ശ്രമം യു.ഡി.എഫ് അംഗങ്ങൾ തടഞ്ഞു. നേരത്തെ ഇവരുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇന്നലെ നടന്ന കൌൺസിൽ യോഗത്തിനിടെയാണ് സംഭവമുണ്ടായത്.

തനിക്ക് നേരെ ശാരീരികവും മാനസികവുമായ ആക്രമണമാണുണ്ടായതെന്ന് ഷനൂബിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രൂരമായ പകവീട്ടലാണുണ്ടായത്. അപമാനിക്കപ്പെട്ടു. സി.പി.എം കൌൺസിലർമാരാണ് ഏറ്റവും മോശമായി പെരുമാറിയത്. കൌൺസിൽ തുടങ്ങാനിരിക്കെയാണ് എൽ.ഡി.എഫ് കൊൺസിലർമാർ മോശം മുദ്രാവാക്യങ്ങളുമായെത്തി. ശേഷം കയ്യാങ്കളിയുണ്ടാകുകയും സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ആക്രമിച്ചുവെന്നും ഷനൂബിയ പ്രതികരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest