Categories
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ഏഴ് കർഷകരെ ആദരിച്ചു
Trending News
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിച്ചു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരായ കപ്പണക്കാൽ കൃഷ്ണൻ, ഒളവറ ലത്തീഫ് സപ്ന (മുതിർന്ന കർഷകൻ), വൾവക്കാട് സി.ജാനകി(ജൈവകർഷകൻ), തങ്കയം പത്മാവതി.കെ (വനിതാ കർഷക), തലിച്ചാലം (എസ് സി കർഷക) യു.കെ അമ്പു, ഒളവറ (കർഷക തൊഴിലാളി) സാവിത്രി. കെ, ഒളവറ (ക്ഷീര കർഷക), ഫാത്തിമത്ത് സന മണിയനോടി (വിദ്യാർത്ഥി കർഷക) എന്നിവരെ ആദരിച്ചു. കൃഷി ഓഫീസർ രജീന.എ സ്വാഗതം പറഞ്ഞു.
Also Read
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവയുടെ അധ്യക്ഷതയിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ കർഷക ദിനത്തിൻ്റെ ഉദ്ഘാടനo നിർവ്വഹിക്കുകയും കർഷകരെ ആദരിക്കുകയും ചെയ്തു. തൃക്കരിപ്പൂർ ഫാർമേഴ്സ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് വി.വി. വിജയൻ മികച്ച കർഷകർക്ക് ക്യാഷ് അവാർഡ് വിതരണo നടത്തി. കൂടാതെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാസർകോട് ജില്ലാ പഞ്ചായത്ത് മനു നീലേശ്വരം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രമതി.സി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എം.കെ ഹാജി, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.വി കാർത്യായനി ശശിധരൻ ഇ, കൂടാതെ വി.വി അബ്ദുള്ള, എം.വി സുകുമാരൻ, കെ.വി വിജയൻ, എം. ഗംഗാധരൻ, വി.കെ ചന്ദ്രൻ, .ടി.കുഞ്ഞിരാമൻ, പി.പി ബാലകൃഷ്ണൻ, എ.ജി ബഷീർ, ടി നാരായണൻ മാസ്റ്റർ ഇ നാരായണൻ, എം. മാലതി (സി ഡി എസ് ചെയർപേഴ്സൺ) അരവിന്ദൻ.പി (സെക്രട്ടറി ഇൻ ചാർജ് തൃക്കരിപ്പർ ഗ്രാമപഞ്ചായത്ത്) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അസിസ്റ്റൻറ് കൃഷി ഓഫീസർ സതീശൻ പി നന്ദി പറഞ്ഞു.
Sorry, there was a YouTube error.