Categories
news

കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്; വിഷയത്തില്‍ ഇടപെടില്ലെന്ന്സുപ്രീം കോടതി

കർഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്.
അതേസമയം, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി തയ്യാറായില്ല.

കേന്ദ്ര നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. കർഷക സമരം സംബന്ധിച്ച ഹർജി പരി​ഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി.

അതേപോലെ തന്നെ കേന്ദ്ര കാർഷിക നിയമങ്ങളുടെ നിയമ സാധുത ഇപ്പോൾ പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കർഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്.
അതേസമയം, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി തയ്യാറായില്ല.

ക്രിസ്മസ്‌, പുതുവത്സര അവധികള്‍ക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *