Categories
news

ഹ​ത്രാ​സി​ലെ പെണ്‍കുട്ടിയുടെ കു​ടും​ബ​ത്തി​ന് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ നല്‍കണം; കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദും എ​ത്തു​ന്ന​ത്.

സവര്‍ണ യുവാക്കളുടെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹ​ത്രാ​സി​ലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. അ​വ​ര്‍ ഇ​വി​ടെ സു​ര​ക്ഷി​ത​ര​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​ക​ണ​മെ​ന്നും ആ​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ല്ലെ​ങ്കി​ല്‍ ഈ ​കു​ടും​ബ​ത്തെ താ​ന്‍ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.സു​പ്രീം​കോ​ട​തി​യി​ല്‍​നി​ന്നു വി​ര​മി​ച്ച ജ​ഡ്ജി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ച​ന്ദ്ര​ശേ​ഖ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. അതേസമയം ഗ്രാ​മ​ത്തി​ല്‍ നി​ന്ന് 20 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വെച്ച് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ​യും പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു.ഇ​തേ തു​ട​ര്‍​ന്ന് കാ​ല്‍​ന​ട​യാ​യാണ് അദ്ദേഹം ഹ​ത്രാ​സി​ലേ​ക്ക് തി​രി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദും എ​ത്തു​ന്ന​ത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *