Trending News





തിരുവനത്തപുരം: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് സർക്കാർ. അസിസ്റ്റന്‍റ് സര്‍ജന്‍ – 35, നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് II – 150, ഫാര്‍മസിസ്റ്റ് ഗ്രേഡ് II – 250, ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് II – 135 എന്നിങ്ങനെയാണിത്. നിയമന നടപടികള്‍ പൂര്‍ത്തിയായ ശേഷം അടുത്തഘട്ടമായി അനിവാര്യമായ തസ്തികകള്‍ സൃഷ്ടിക്കും. ഇക്കാര്യം പരിശോധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഓരോ ജില്ലയിലും അവശ്യം വേണ്ടുന്ന അസിസ്റ്റന്‍റ് സര്‍ജന്‍ ഒഴികെയുള്ള തസ്തികകള്‍ ആരോഗ്യവും കുടുംബക്ഷേമവും വകുപ്പിന് നിശ്ചയിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
Also Read

Sorry, there was a YouTube error.