Categories
സാമ്പത്തിക ബുദ്ധിമുട്ടിൽ വീട്ടുകാർ പബ്ജി കളിക്കാൻ 26,000 രൂപയുടെ ഫോൺ വാങ്ങി നൽകിയില്ല; ഊഞ്ഞാലിൽ ജീവനൊടുക്കി വിദ്യാർഥി
ഭർത്താവിൽനിന്നു വേർപെട്ടാണു വീട്ടമ്മയും കുട്ടികളും താമസിക്കുന്നത്. അമ്മയ്ക്കു കിട്ടുന്ന 350 രൂപ ദിവസക്കൂലി മാത്രമാണു കുടുംബത്തിൻ്റെ ഏക വരുമാനം.
Trending News
പബ്ജി കളിക്കാൻ പുതിയ ഫോൺ വാങ്ങി നൽകാത്തതിൻ്റെ പേരിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ. അട്ടപ്പാടി സ്വദേശിയാണ് (15) വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തൂങ്ങിമരിച്ചത്. പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയാണു സംഭവം. സാമ്പത്തിക പ്രയാസമുള്ളതിനാൽ ഫോൺ വാങ്ങാനാകില്ലെന്നു അമ്മ കുട്ടിയോടു പറഞ്ഞിരുന്നു.
Also Read
ഭർത്താവിൽനിന്നു വേർപെട്ടാണു വീട്ടമ്മയും കുട്ടികളും താമസിക്കുന്നത്. അമ്മയ്ക്കു കിട്ടുന്ന 350 രൂപ ദിവസക്കൂലി മാത്രമാണു കുടുംബത്തിൻ്റെ ഏക വരുമാനം. 26,000 രൂപയുടെ പുതിയ ഫോൺ വേണമെന്നായിരുന്നു വിദ്യാർഥിയുടെ ആവശ്യം. നേരത്തേ ഓൺലൈൻ പഠനത്തിനായി ഒരു ഫോൺ ഉണ്ടായിരുന്നു.
തൃപ്തിപ്പെടാത്തതിനാൽ ഇതു വിദ്യാർഥിതന്നെ കുത്തിപ്പൊട്ടിച്ചു നശിപ്പിച്ചെന്നാണ് അയൽക്കാർ പറയുന്നത്. മുൻപു പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെത്തുടർന്നു വിദ്യാർഥിയെ സ്‌കൂളിൽ കൗൺസിലിങ്ങിനു വിധേയമാക്കിയെന്നും നാട്ടുകാർ പറഞ്ഞു. കൗൺസിലിങ്ങിനു ശേഷവും പബ്ജി കളിക്കാൻ പുതിയ ഫോൺ വേണം എന്ന് വിദ്യാർഥി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഫോൺ കിട്ടില്ലെന്ന് അറിഞ്ഞതോടെ നിരാശയിലായ വിദ്യാർഥി ഞായറാഴ്ച രാത്രിയോടെ ഊഞ്ഞാലിൻ്റെ കയറിൽ തൂങ്ങിമരിച്ചു.
Sorry, there was a YouTube error.