Categories
health local news

മംഗൽപാടി താലുക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ വ്യാജ ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും; അപലപിച്ച് കെ.ജി.എം.ഒ.എ

കൊവിഡ് വാക്സിനേഷൻ യജ്ഞം സങ്കുചിത കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒന്നിച്ച് നിന്ന് വിജയിപ്പിക്കേണ്ട ദൗത്യമാണ്.

കാസര്‍കോട്: മംഗൽപാടി താലുക്ക് ആശുപത്രി സൂപ്രണ്ടൻറ് ഡോ ഷാൻ്റിെക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും, വ്യക്തിഹത്യ ചെയ്യാനും ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ശ്രമങ്ങളെ അപലപിച്ച് കെ.ജി.എം.ഒ.എ.

കഴിഞ്ഞ 26ന് മംഗൽപാടിയിൽ എസ്.സി/ എസ് ടി വിഭാഗങ്ങൾക്ക് വേണ്ടി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.അന്ന് കളക്ടറുടെ പ്രത്യേക ഉത്തരവു പ്രകാരം ഫസ്റ്റ് ഡോസ് വാക്സിനേഷൻ എടുക്കുന്നതിന് മുമ്പ് ആൻ്റി ജന് ടെസ്റ്റ് എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇക്കാര്യത്തിൽ അവിടെ കൂടിയ കുറച്ചു പേർ സംഘർഷമുണ്ടാക്കുകയും ലാപ്ടോപ്പ് തല്ലി തകർക്കുകയും ചെയ്തു.ഇതോടൊപ്പം അവിടെയുള്ള ജെ.എച്ച്.ഐ ഉൾപ്പടെയുള്ള ആരോഗ്യ വകുപ്പു ജീവനക്കാരെ ആക്രമിക്കുകയും ചെയ്യുകയുണ്ടായി .

മെഡിക്കൽ ഓഫീസറുടെ മൊബൈൽ ഫോണും തകർക്കപ്പെട്ടു: സംഭവമറിഞ്ഞ്സ്ഥലത്ത് എത്തിചേർന്ന എസ്. ഐ ഉൾപ്പടെയുള്ള പോലിസുകാർക്കെതിരെയും അക്രമണമുണ്ടായി.പോലിസ് ഡോക്ടറുടെ മൊഴിയെടുക്കുക്കയും എഫ്.ഐ.ആര്‍ റജിസ്റ്റർ ചെയ്ത് രണ്ടു പേരെ അറസ്റ്റ് ചെയ്തു റിമാൻറി ലാവുകയും ചെയ്തു. കേസ് പിൻവലിക്കാനും മൊഴി മാറ്റി പറയാനും പല കോണുകളിൽ നിന്ന് പല രീതിയിലുള്ള സമ്മർദ്ദമുണ്ടായെങ്കിലും ഡോക്ടർ വഴങ്ങിയില്ല. ഈ വിരോധം തീർക്കുന്നതിനാണ് ഇപ്പോൾ സംഭവം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് ഡോക്ടർക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചില ഉന്നതരുടെ സ്വാധീനമുപയോഗിച്ച് നടത്തുന്ന ഉത്തരം ഹീനശ്രമങ്ങളെ സംഘടന ശക്തമായി അപലപിക്കുന്നതയും കോവിഡ്കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ സപ്പോർട്ട് ചെയ്യുന്നതിന് പകരം താറടിക്കുന്നത് ഒരിക്കലും പൊറുക്കപ്പെടാവുന്നതല്ലെന്നും
ഇത്തരം ശ്രമങ്ങളെ സംഘടന ചെറുക്കുക തന്നെ ചെയ്യുമെന്നും അവര്‍ അറിയിച്ചു.

നീതി കിട്ടുന്നതിആയി ഡോക്റുടെ കൂടെ സംഘടന ഏതറ്റം വരെയും പോകുമെന്നും ഇക്കാര്യത്തിൽ സത്യത്തിന്‍റെയും നീതിയുടെയും ഭാഗത്ത് ഉണ്ടാകണമെന്ന് പൊതുജനങ്ങളോടും മാധ്യമങ്ങളോട്ടം അഭ്യർത്ഥിക്കുന്നതായും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

നിലവില്‍ ഈ പ്രശ്നത്തിൽ ഡോക്ടറുടെ ഭാഗത്ത് നിൽക്കുന്നതിന് പകരം അക്രമികളെ സഹായിക്കുന്ന നിലപാടാണ്ചില ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനവും എടുത്തിരിക്കുന്നത്. ഇത് ദുഖകരവും പ്രതിഷേധാർഹവുമാണ്. പരിമിതമായ വാക്സിൻ സപ്ലൈ ഉള്ള സാഹചര്യത്തിലും അത് നീതിപൂർവ്വകമായി വിതരണം ചെയ്യാൻ ആരോഗ്യ വകുപ്പും ജീവനക്കാരും കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നുണ്ട്.


ഇതിനെ താറടിക്കുക എന്ന ലക്ഷ്യം ഇതിന് പിന്നിൽ ഉണ്ടോ എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു
വാക്സിനേഷനെ രാഷ്ട്രീയവൽക്കരിക്കുന്നതും രാഷ്ടീയ സ്വാർത്ഥ താൽപര്യത്തിന് വേണ്ടി മെഡിക്കൽ ഓഫീസർമാരെ കരുവാക്കുന്നതും ബലിയാടാക്കാൻ ശ്രമിക്കുന്നതും തീർത്തും തെറ്റായ നടപടികളാണ് .

കൊവിഡ് വാക്സിനേഷൻ യജ്ഞം സങ്കുചിത കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒന്നിച്ച് നിന്ന് വിജയിപ്പിക്കേണ്ട ദൗത്യമാണ്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പോസിറ്റിവ് അയ നിലപാടുകൾ ഉണ്ടാവേണ്ടിയിരിക്കുന്നു. കാസര്‍കോട് ജില്ലയിൽ വാക്സിനേഷൻ നിർത്തിവെക്കുന്ന നിർബന്ധിത സാഹചര്യത്തിലേക്ക് തങ്ങളെ എത്തിക്കരുതെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത കെ.ജി.എം.ഒ.എ കാസര്‍കോട് പ്രസിഡന്റ് ഡോ. ഡി.ജി രമേശ്‌, സെക്രട്ടറി ഡോ.മുഹമ്മദ്‌ റിയാസ് എന്നിവര്‍ ഓര്‍മ്മപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *