Categories
ജനകീയാസൂത്രണ രജതജൂബിലി: ‘മടിക്കൈ ഫെസ്റ്റ്’ ഉള്‍പ്പെടെ മടിക്കൈ പഞ്ചായത്തില്‍ വിപുലമായ പരിപാടികള്‍
ഔഷധത്തോട്ട നിര്‍മ്മാണം, നാട്ടുമാവിന്‍തോപ്പ് എന്നിവ ഒരുക്കും. മടിക്കൈയിലെ പാതയോരങ്ങള്‍ സൗന്ദര്യവത്ക്കരിച്ച് സംരക്ഷിക്കും.
Trending News
കാസര്‍കോട്: ജനകീയാസൂത്രണത്തിന്‍റെ 25-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി മടിക്കൈ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് ആഗസ്റ്റ് 17 ന് തുടക്കമാകും. 17ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത്തല ഉദ്ഘാടനം നടക്കും. ജനകീയാസൂത്രണത്തിന് നേതൃത്വം നല്‍കിയ 1995 മുതലുളള പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജനകീയാസൂത്രണ ഫാക്കല്‍റ്റി എന്നവരെ ആദരിക്കും. പഞ്ചായത്ത് പരിസരത്ത് ജനകീയാസൂത്രണത്തിന്‍റെ രജതജൂബിലി ശില്‍പം നിര്‍മ്മിക്കുകയും ഓഫീസില്‍ രജതജൂബിലി സ്മാരകഹാള്‍ നിര്‍മ്മിക്കുകയും ചെയ്യും.
Also Read
മുന്‍പ്രസിഡണ്ടുമാരുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും. പഞ്ചായത്തിലെ 15 വാര്‍ഡുകളിലും അനുബന്ധപരിപാടികള്‍ സംഘടിപ്പിക്കും വാര്‍ഡ്തല ജനപ്രതിനിധികള്‍ക്ക് വാര്‍ഡ്തല പരിപാടിയില്‍ അനുമോദിക്കും. വാര്‍ഡില്‍ കലാ കായിക കാര്‍ഷിക മേഖലകളില്‍ മികവ് തെളിച്ചവരെ ആദരിക്കും.
മടിക്കൈയിലെ രക്തദാനസേന വിപുലീകരിക്കും. വാര്‍ഡ്തലത്തില്‍ സ്ത്രീ-പുരുഷ രക്തദാന സേന രൂപീകരിക്കും. രക്തദാന ഡയരക്ടറി പ്രസിദ്ധീകരിക്കും. രക്തദാനത്തിന് പ്രോത്സാഹനം നല്‍കും. മടിക്കൈ ഫെസ്റ്റ് സംഘടിപ്പിക്കും. ജനകീയാസൂത്രണത്തിന്‍റെ 25 വര്‍ഷത്തെ പ്രതിപാദിക്കുന്ന രേഖ പ്രസിദ്ധീകരിക്കും. ജനകീയാസൂത്രണത്തിന്‍റെ മികവ് ജനങ്ങളില്‍ എത്തിക്കാന്‍ ജനകീയാസൂത്രണ മികവിന്‍റെ പ്രദര്‍ശനം പഞ്ചായത്തില്‍ സംഘടിപ്പിക്കും.
പാലിയേറ്റീവ് രംഗത്ത് മുന്നേറ്റം ഉണ്ടാകുന്ന കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കും. ജലം, ജൈവസമ്പത്ത് സംരക്ഷിക്കുന്ന പച്ചതുരുത്ത്, പള്ളം സംരക്ഷണം, കാവ് സംരക്ഷണം മിയാവാക്കി വനവത്ക്കരണം, ഔഷധത്തോട്ട നിര്‍മ്മാണം, നാട്ടുമാവിന്‍തോപ്പ് എന്നിവ ഒരുക്കും. മടിക്കൈയിലെ പാതയോരങ്ങള്‍ സൗന്ദര്യവത്ക്കരിച്ച് സംരക്ഷിക്കും. പൊതുഇടങ്ങളെ സജീവമാക്കുന്ന ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കും. ജനകീയാസൂത്രണത്തിന്‍റെ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ഇടപ്പെട്ട മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ച് ഓണ്‍ലൈന്‍ രജതജൂബിലിസംഗമം സംഘടിപ്പിക്കും. പഞ്ചായത്തില്‍ കേന്ദ്രീകരിച്ചും, വാര്‍ഡ്തലത്തിലും സംഗമങ്ങള്‍ സംഘടിപ്പിക്കും.
Sorry, there was a YouTube error.