Categories
പ്രവാസി ക്ഷേമനിധി യോഗം സെപ്റ്റംബർ 30 ന്; കാസർഗോഡ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ
Trending News
മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത; ഡിജിപി റിപ്പോർട്ട് കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്
കാസറഗോഡ്: കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി 2024 സെപ്റ്റംബർ 30-ാം തീയതി തിങ്കളാഴ്ച രാവിലെ 10.30 ന് കാസർഗോഡ് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലിയിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും സമിതി ചർച്ച നടത്തുന്നതും പരാതി സ്വീകരിക്കുന്നതുമാണ്. കൂടാതെ കേരളീയ പ്രവാസകാര്യ വകുപ്പ്, കേരള പ്രവാസി വെൽഫയർ ബോർഡ്, നോർക്ക റൂട്ട്സ് എന്നിവ മുഖേന ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്യും. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾക്കും വ്യക്തികൾക്കും പ്രസ്തുത യോഗത്തിൽ ഹാജരായി പരാതികൾ സമർപ്പിക്കാവുന്നതാണ്.
Sorry, there was a YouTube error.