Categories
ഡോക്ടറുടെ കുറിപ്പടിയും എക്സൈസ് പാസുമുണ്ടെങ്കില്‍ മദ്യം ഇനി വീട്ടിലെത്തും; സര്‍വ്വീസ് ചാര്‍ജ് 100 രൂപ
സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളിലേക്കും മദ്യമെത്തിക്കുന്ന ഗോഡൗണുകളില്‍ നിന്നാവും മദ്യം വിതരണം.നൂറ് രൂപയാണ് സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുക.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വീട്ടിലെത്തിച്ചു നല്കാന് ബെവ്കോ.ഇത്തരത്തില്‍ ലഭിക്കുന്നതിന് നൂറ് രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. എക്സൈസ് പാസ് നല്‍കുന്നവര്‍ക്ക് ബെവ്കോ ഗോഡൗണില്‍ നിന്നാവും മദ്യം എത്തിക്കുക. എക്സൈസിന്റെ പാസുമായി എത്തുന്നവര്‍ക്ക് ബെവ്കോയുടെ എസ്. എല്‍ 9 ലൈസന്‍സുള്ള ഗോഡൗണില്‍ നിന്നായിരിക്കും മദ്യവിതരണം നടത്തുക.
Also Read
സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളിലേക്കും മദ്യമെത്തിക്കുന്ന ഗോഡൗണുകളില്‍ നിന്നാവും മദ്യം വിതരണം.നൂറ് രൂപയാണ് സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുക. ഗോഡൗണിലെ ഏറ്റവും വിലകുറഞ്ഞ മദ്യമായിരിക്കും നല്‍കുക. മൂന്നു ലിറ്റര്‍ വീതം ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക് നല്‍കാനാണ് പാസ്. ലോക്ക്ഡൗണ്‍ കാലയളവില്‍ മാത്രമായിരിക്കും ഈ സംവിധാനം ഉണ്ടാവുക.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, താലൂക്കാശുപത്രികള്‍ തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറിപ്പടി നല്കുകയാണെങ്കില് മാത്രമേ പാസ് അനുവദിക്കൂ.
Sorry, there was a YouTube error.