Categories
കാസർകോട് ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ വ്യവസായ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള
Trending News
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140879-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140821-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140769-featured-75x75.jpg)
![Rb Network](https://www.channelrb.com/wp-content/uploads/2024/11/school-3.jpg)
![](https://www.channelrb.com/wp-content/uploads/2022/08/Bindu-600-300-news-ad-2022.jpg)
കാഞ്ഞങ്ങാട്: കാസർഗോഡ് റവന്യു ജില്ലാ സ്കൂൾ കലോത്സവ നഗരിയായ ഉദിനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വ്യവസായ ഉത്പന്ന പ്രദർശന വിപണന മേള ആരംഭിച്ചു. മേളയുടെ ഉദ്‌ഘാടനം എം രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളയാണ് നടക്കുന്നത്. നവംബർ 26 മുതൽ ഡിസംബർ 1 വരെയാണ് മേള നടക്കുക. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത് എന്നിവർ മുഖ്യാതിഥിയായി. യൂ സജീവ്, വിജയലക്ഷ്മി ടി, പി.വി ലീന, എ കെ ശ്യാംപ്രസാദ്, എസ് രാജാറാം സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ നിതിൻ നന്ദിയും പറഞ്ഞു.
Also Read
![](https://www.channelrb.com/wp-content/uploads/2020/02/srikrishna.jpg)
Sorry, there was a YouTube error.