Categories
education Kerala

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്ര: നടപടിക്രമങ്ങള്‍ പുതുക്കി

പരിശോധനാ റിപ്പോര്‍ട്ടിൻ്റെ പകര്‍പ്പുകള്‍ വാഹന ഉടമ/ഡ്രൈവര്‍ എന്നിവര്‍ക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുതുക്കിയ നടപടിക്രമങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ മേധാവി വിനോദയാത്ര പോകുന്നതിൻ്റെ ഒരാഴ്ച്ച മുമ്പ് വാഹനത്തിൻ്റെ വിശദാംശങ്ങള്‍ ആര്‍.ടി.ഒ അല്ലെങ്കില്‍ ജോയിന്റ് ആര്‍.ടി.ഒക്ക് നല്‍കണം.

വിനോദയാത്ര പോകുന്നതിന് ഒരാഴ്ച്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആര്‍.ടി.ഒ അല്ലെങ്കില്‍ ജോയിന്റ് ആര്‍.ടി.ഒ മുമ്പാകെ പരിശോധിപ്പിച്ചിരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആവശ്യപ്പെട്ടു. നിശ്ചിത മാതൃകയിലുള്ള ഫോമില്‍ തയ്യാറാക്കിയ വാഹന പരിശോധനാ റിപ്പോര്‍ട്ടിൻ്റെ പകര്‍പ്പുകള്‍ വാഹന ഉടമ/ഡ്രൈവര്‍ എന്നിവര്‍ക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം.

വാഹന പരിശോധനാ റിപ്പോര്‍ട്ട് വാഹനത്തിൻ്റെ ഡ്രൈവര്‍ യാത്രയില്‍ ഉടനീളം സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ പരിശോധനക്ക് ഹാജരാക്കേണ്ടതുമാണ്. വാഹന പരിശോധനാ റിപ്പോര്‍ട്ട് ആ പ്രത്യേക വിനോദയാത്രക്ക് മാത്രമാണ് ബാധകം. വാഹന പരിശോധനയുടെ പേരില്‍ സ്ഥാപന മേധാവികള്‍ വാഹന ഉടമയ്‌ക്കോ ഡ്രൈവറിനോ അനാവശ്യ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കരുതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശത്തില്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest