Trending News
മാരക ലഹരിയായ എം.ഡി.എം.എയുമായി അഞ്ചലിൽ എക്‌സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കിളിമാനൂർ റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിലും മൂന്ന് കൂട്ടാളികളുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
Also Read
എക്‌സൈസ് ഉദ്യോഗസ്ഥനായ അഖിലിൻ്റെ നേതൃത്വത്തിൽ എം.ഡി.എം.എ വിൽപ്പന നടത്തുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അഖിലിനെ നിരീക്ഷിച്ചു വരികയായിരുന്നു.
അഞ്ചലിൽ ഇവർ തമ്പടിച്ച ലോഡ്ജിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് ഇവർ പിടിയിലായത്.
അഖിലിനെ കൂടാതെ തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആറ് മാസമായി മുറിയെടുത്താണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Sorry, there was a YouTube error.