Categories
Kerala news

എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുമായി തെളിവെടുപ്പ് തുടരുന്നു; ആശുപത്രിയിൽ എത്തിച്ച് ലൈംഗിക ശേഷി പരിശോധിച്ചു

പിന്മാറാൻ അഭിഭാഷകന്‍റെ ഓഫീസിൽ വെച്ച് രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും മർദ്ദിച്ചെന്നും മൊഴി

തിരുവനന്തപുരം: പീഡന പരാതി ആരോപിക്കപ്പെട്ട പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. തെളിവെടുപ്പിന്‍റെ ഭാഗമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് പരിശോധന നടത്തിയത്. പരിശോധനക്ക് ശേഷം എം.എൽ.എയെ കോവളത്തേക്ക് കൊണ്ടുപോയി. എം.എൽ.എയെ കോവളത്തെ സൂയിസൈഡ് പോയിന്‍റിലും ഗസ്റ്റ് ഹൗസിലും എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.

ഇതിനിടെ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്കെതിരെ മറ്റൊരു ആരോപണവുമായി പരാതിക്കാരി രംഗത്തെത്തി. കേസിൽ നിന്ന് പിന്മാറണമെന്നും മൊഴി നൽകരുതെന്നും ഇപ്പോഴും ആവശ്യപ്പെടുന്നുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. ഒരു വനിതാ കോൺഗ്രസ് പ്രവർത്തക ഭീഷണി സന്ദേശം അയയ്ക്കുന്നു.

സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വ്യാജ തെളിവുകളാണ് ഹാജരാക്കുന്നത്. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നൽകും. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം എൽദോസിന് എതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി വഞ്ചിയൂർ പൊലീസ് രേഖപ്പെടുത്തി. എൽദോസിനെതിരെ പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിൽ നിന്ന് പിന്മാറാൻ അഭിഭാഷകന്‍റെ ഓഫീസിൽ വെച്ച് രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും മർദ്ദിച്ചെന്നും ആയിരുന്നു മൊഴി.

0Shares

Leave a Reply

Your email address will not be published. Required fields are marked *