Categories
entertainment

സ്ഥാപിച്ചത് അനധികൃതമായി; ചിമ്പുവിന്റെ 1000 അടി വലിപ്പമുള്ള ബാനർ പോലീസ് നീക്കം ചെയ്തു

ചെന്നൈ: ഹൻസികയുടെ 50-ാം ചിത്രം എന്ന പേരിൽ ശ്രദ്ധേയമായ ചിത്രമാണ് മഹാ. എന്നാൽ പുതിയൊരു സംഭവത്തോടെ ചിത്രം കൂടുതൽ ചർച്ചയാവുകയാണ്. സിനിമയിൽ ചിമ്പുവും ഒരു വേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ആരാധകർ മധുരയിൽ സ്ഥാപിച്ച ഒരു ബാനറാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

യുവതാരത്തിനോടുള്ള ഇഷ്ടവും ആരാധനയും പ്രകടിപ്പിക്കാൻ ആരാധകർ സ്ഥാപിച്ചത് ആയിരം അടി വലിപ്പമുള്ള ബാനറാണ്. ബാനർ സ്ഥാപിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തിൽ ആദ്യം എന്ന രീതിയിലായിരുന്നു വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. എന്നാൽ ബാനർ അനധികൃതമായാണ് സ്ഥാപിച്ചതെന്നുകണ്ട് പോലീസ് ഉ​ദ്യോ​ഗസ്ഥരെത്തി ഇത് നീക്കം ചെയ്തു.

മഹാ എന്ന ചിത്രത്തിൽ കാമിയോ വേഷത്തിലാണ് ചിമ്പു എത്തുന്നത്. മാനാട് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന സിലമ്പരസൻ ചിത്രമാണ് മഹാ. ഇതാണ് ആ​യിരം അടി വലിപ്പമുള്ള ബാനർ സ്ഥാപിക്കാൻ ആരാധകരെ പ്രേരിപ്പിച്ചത്. യു.ആർ ജമീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീകാന്ത്, കരുണാകരൻ, തമ്പി രാമയ്യ, ബേബി മാനസ്വി എന്നിവരാണ് പ്രധാനവേഷങ്ങളിൽ.

0Shares