Categories
Kerala news trending

ഇ.പി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് എത്തും; പി സരിനു വേണ്ടി വോട്ട് ചോദിക്കും; ആത്മകഥാ വിവാദം തണുപ്പിക്കാൻ ശ്രമം

തിരുവനന്തപുരം: ആത്മകഥാ വിവാദം തണുപ്പിക്കാൻ പാർട്ടി ശ്രമം. ഇ.പി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് ഇ.പിയെ എത്തിക്കാനുള്ള സി.പി.എം നീക്കം. നാളെ വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇ.പി സംസാരിക്കും എന്നാണ് റിപ്പോർട്ട്. പാർട്ടി നിർദ്ദേശപ്രകാരമാണ് ഇ.പി എത്തുന്നത്. ആത്മകഥ തൻ്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞിരുന്നു. സംഭവത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അം​ഗകൂടിയായ ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകി. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ‌ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. മന്ത്രിസ്ഥാനം നഷ്ട്ടമായതിന് ശഷം ഇ.പി നേരിട്ടും അല്ലാതെയും നടത്തുന്ന വിവാദങ്ങൾ വലിയ രീതിയിൽ പാർട്ടിക്ക് ദോഷം ചെയ്യുന്നുണ്ട്. സംഭവങ്ങളിലുണ്ടാകുന്ന മാധ്യമ വർത്തയും പാർട്ടിയെ കാര്യമായി ബാധിക്കുന്നു. ഇത് തിരിച്ചറിഞ്ഞ സി.പി.എം നേതാക്കൾ ഉപതെരഞ്ഞെടുപ്പ് വേളയിൽ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest