Categories
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് തല സംരംഭകത്വ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു
Trending News
തൃക്കരിപ്പൂർ: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിൻ്റെയും കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ 11.30 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് സംരംഭകത്വ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. കെ ബാവ ശില്പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ആനന്ദവല്ലി ഇ.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ നീലേശ്വരം മുനിസിപ്പാലിറ്റി എന്റെർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് വിശാഖ് കുമാർ കെ.വി സ്വാഗതമാശംസിച്ചു സംസാരിച്ചു.തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാഷിം കാരോളം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശംസുദ്ധീൻ ആയിറ്റി, പഞ്ചായത്ത് കൃഷി ഓഫീസർ രജീന എ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നീലേശ്വരം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അഭിൻ മോഹൻ വ്യവസായ വകുപ്പ് നൽകുന്ന വിവിധ സേവനങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു. ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന പി.എം.എഫ്എം.ഇ പദ്ധതിയെക്കുറിച്ച് പി.എം.എഫ്.എം.ഇ ഡിസ്ട്രിക്റ്റ് റിസോഴ്സ് പേഴ്സൺ ചിത്ര പി വിശദീകരിച്ചു. ചടങ്ങിൽ 60 ഓളം ആളുകൾ പങ്കെടുത്തു. സംരംഭങ്ങൾ തുടങ്ങാൻ താല്പര്യം ഉള്ളവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പറഞ്ഞു കൊടുക്കാൻ സാധിച്ചു. യോഗത്തിന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ഇ.ഡി.ഇ അശ്വതി പി നന്ദി രേഖപ്പെടുത്തി. വലിയപറമ്പ് പഞ്ചായത്ത് ഇ.ഡി.ഇ രഞ്ജിത് നായർ, പടന്ന പഞ്ചായത്ത് ഇ.ഡി.ഇ അമൃത സുരേഷ് എന്നിവർ സാന്നിധ്യം അറിയിച്ചു.
Sorry, there was a YouTube error.