Categories
local news news

എൻഡോസൾഫാൻ ദുരന്തം; കലക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി, സൗജന്യ മരുന്നുവിതരണം നിർത്തലാക്കരുതെന്നും മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണം ചെയ്യണമെന്നും സമരക്കാർ

ആവശ്യം നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളുടെ തുടക്കമാണ് കലക്ട്രേറ്റ് മാർച്ച്

കാസർകോട്: പട്ടികയിൽ നിന്ന് കാരണമില്ലാതെ പുറത്താക്കിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ കലക്ട്രേറ്റ് മാർച്ച് ദുരിത ബാധിതരുടെ അമ്മമാരുടെ പ്രതിഷേധത്തിൻ്റെ അടയാളപ്പെടുത്തലായി.

2017 ഏപ്രിൽ മാസത്തിൽ നടത്തിയ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും വിദഗ്ധ ഡോക്ടർമാർ 1905 ദുരിതബാധിതരെ കണ്ടെത്തിയെങ്കിലും പിന്നീടത് 287 ആയി ചുരുക്കുകയായിരുന്നു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തിയ പ്രക്ഷോഭങ്ങളെ തുടർന്ന് 587 പേരെ കൂടി പട്ടികയിൽ പെടുത്തി.
അതേ ലിസ്റ്റിൽ ഉൾപ്പെട്ട 1031 പേരെ തിരിച്ചെടുക്കണമെന്ന ആവശ്യം നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളുടെ തുടക്കമാണ് കലക്ട്രേറ്റ് മാർച്ച് നടത്തിയത്.

പട്ടികയിൽ ഉൾപ്പെട്ടവരുടെ സൗജന്യ മരുന്നു വിതരണം നിർത്തലാക്കരുതെന്നും മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വെച്ച് നൽകിയ ഉറപ്പ് നടപ്പാക്കി ദുരിതബാധിതരെ തെരുവിലിറക്കാതെ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരുന്നും പെൻഷനും അനുവദിക്കാനും സെൽ യോഗം ചേരാനും താമസമുണ്ടാകരുതെന്ന് ഉണ്ണിത്താൻ കൂട്ടിചേർത്തു.

എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, എം.കെ അജിത, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഡോ. ഡി.സുരേന്ദ്രനാഥ്, സുബൈർ പടുപ്പ്, അബ്ദുള്ളക്കുഞ്ഞി ചെർക്കളം, ജിയാസ് നിലമ്പൂർ, പി.പ്രദീപ്, മുഹമ്മദ് വടക്കേക്കര, സുലേഖമാഹിൻ, പ്രമീള മജൽ, സി.എച്ച്. ബാലകൃഷ്ണൻ, കെ.ബി മുഹമ്മദ് കുഞ്ഞി, കരീം ചൗക്കി, പി.ഷൈനി, സമീറ ഫൈസൽ, അബ്ദുൽ റഹ്മാൻ ബന്ദിയോട് ,ഷാഫി കല്ലുകളപ്പ്, സീതിഹാജി, പി.സന്തോഷ് കുമാർ, കെ.ചന്ദ്രാവതി, താജുദ്ദീൻ പടിഞ്ഞാറ് വിനോദ് കുമാർ രാമന്തളി, കെ.കൊട്ടൻ, പ്രൊഫ: കെ.പി സജി, അഹമ്മദ് ചൗക്കി, മുനീർ കൊവ്വൽപള്ളി, സിസ്റ്റർ ആൻന്റോ മംഗലത്ത്, ഹക്കീം ബേക്കൽ, ഹമീദ് ചേരങ്കൈ, നാസർ പള്ളം, മിശാൽ റഹ്മാൻ, ബി.ശിവകുമാർ, മേരി സുരേന്ദ്രനാഥ്, കദീജ മൊഗ്രാൽ, ഷഹബാസ്, ജയരാജ് ചെറുവത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.

ജയിൻ പി.വർഗ്ഗീസ്, പ്രമീള കാഞ്ഞങ്ങാട്, ബാലകൃഷ്ണൻ കള്ളാർ, മിസിരിയ ചെങ്കള, ഗീത ചെമ്മനാട്, ശാലിനി മുറിയനാവി, രാധാകൃഷ്ണൻ അഞ്ചംവയൽ, തസിരിയ ചെങ്കള, തമ്പാൻ വാഴുന്നോറടി, കരുണാകരൻ കുറ്റിക്കോൽ, അവ്വമ്മ മഞ്ചേശ്വരം, ഒ.ഷർമ്മിള, ശാന്ത കാട്ടുകുളങ്ങര, റസിയ ഒളവറ, തംസീറ ചെങ്കള, എന്നിവർ നേതൃത്വം നൽകി.

0Shares

Leave a Reply

Your email address will not be published. Required fields are marked *