Categories
local news news

എൻഡോസൾഫാൻ സമരം ശക്തമാകും; സമര സമിതിയുടെ നേതൃത്വത്തിൽ ദുരിത ബാധിതർ രംഗത്ത്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് പ്രമേയങ്ങൾ അവതരിപ്പിക്കാൻ അഭ്യർത്ഥിക്കും

പട്ടികയിൽ ഉൾപ്പെടുത്തി മതിയായ കാരണമില്ലാതെ പുറത്താക്കിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമരം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു. സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിൽ അനിശ്ചിതകാല നിരാഹാര സമരമുൾപ്പെടെ പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചു.
തുടക്കത്തിൽ ഒക്ടോബർ അഞ്ചാം തീയ്യതി കലട്രേറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തും.

ഒപ്പ് ശേഖരിച്ച്‌ മുഖ്യമന്ത്രിക്ക്‌ നൽകും

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് പ്രമേയങ്ങൾ അവതരിപ്പിക്കാൻ അഭ്യർത്ഥിക്കും.

Image: Google

സ്വാഭാവിക നീതിക്കുവേണ്ടി ദുരിതബാധിതർ തെരുവിലിറങ്ങുമ്പോൾ സാമൂഹ്യ, സാംസ്കാരിക പ്രവർത്തകൾ കൂടെ ഉണ്ടാവണമെന്ന് സമരസമിതി അഭ്യർത്ഥിച്ചു.

എം.കെ അജിത അധ്യക്ഷയായി. ചന്ദ്രാവതി കാഞ്ഞങ്ങാട്, തസ്‌രിയ ചെങ്കള, പ്രമീള ചന്ദ്രൻ, റാബിയ ചെമ്മനാട്, ജയന്തി കൊടക്കാട്, സുജേഖ കൊട്ടോടി, ബിന്ദു ആലയിൽ, ശോഭ ചെമ്മനാട്, കദീജ മൊഗ്രാൽ, ഓമന കാഞ്ഞങ്ങാട്, ബാലാമണി മുളിയാർ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സുബൈർ പടുപ്പ്, ജെയിൻ പി വർഗീസ്, ഹമീദ് ചേരങ്കൈ, തമ്പാൻ വഴുന്നോറടി, രാധാകൃഷ്ണൻ അഞ്ചംവയൽ, അബ്ദുൽ റഹ്മാൻ പിലിക്കോട്, സി.ഏച്ച് ബാലകൃഷ്ണൻ, ഷൈമേഷ് മടിക്കൈ എന്നിവർ സംസാരിച്ചു.
പി.ഷൈനി സ്വാഗതവും അവ്വമ്മ മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *