Categories
local news news trending

എൻഡോസൾഫാൻ; സിവിൽ സ്റ്റേഷൻ മുറ്റം പ്രതിഷേധ വേദിയായി, ദുരിത ബാധിതരുടെ അമ്മമാർ പന്തം കൊളുത്തി

ആറ് മാസമായി പെൻഷൻ ലഭിക്കുന്നല്ല, മരുന്നു വിതരണം പല പഞ്ചായത്തുകളിലും നിർത്തി

കാസർകോട്: മുഖ്യമന്ത്രി ഞങ്ങളെയും കാണണമെന്ന് ആവശ്യപ്പെട്ട് സിവിൽ സ്റ്റേഷൻ പരിസരത്ത് എൻഡോസൾഫാൻ ദുരിത ബാധിതർ പ്രതിധ കൂട്ടായ്‌മ നടത്തി. ആറ് മാസമായി പെൻഷൻ ലഭിക്കുന്നല്ല, മരുന്നു വിതരണം പല പഞ്ചായത്തുകളിലും നിർത്തിക്കഴിഞ്ഞു.

ആശുപത്രിയിലേക്കുള്ള വണ്ടി സൗകര്യം ഒഴിവാക്കപ്പെട്ടു. സെൽ യോഗം ചേർന്നിട്ട് മാസം ഏഴായി. ഈയൊരു സന്ദർഭത്തിൽ മുഖ്യമന്ത്രി നേരിട്ടിടപെടാത്തതിലുളള പ്രതിഷേധം രേഖപ്പെടുത്തുന്നതായി ദുരിതബാധിതരുടെ കൂടിച്ചേരൽ. അമ്മമാർ പന്തം കൊളുത്തി ഉദ്ഘാടനം ചെയ്‌തു.

മുനീസ അമ്പലത്തറ, ഫറീന കോട്ടപ്പുറം, പ്രേമചന്ദ്രൻ ചോമ്പാല, ടി.ശോഭന, രാജൻ കയ്യുർ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഹക്കീം ബേക്കൽ, ഇ.തമ്പാൻ, കൃഷ്ണൻ മേലത്ത്, ബാലചന്ദ്രൻ മാഷ്, ബാലകൃഷ്ണൻ കള്ളാർ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.പി. ജമീല, പ്രസീത പൊള്ളക്കട, കെ.സുമതി, ജയന്തി ബദിയടുക്ക, നബീസ കുണ്ടാർ, മെഹമൂന ചെട്ടുംകുഴി നേതൃത്വം നൽകി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest