Categories
local news news

എൻഡോസൾഫാൻ ദുരിത ബാധിതരെ സർക്കാർ കബളിപ്പിക്കുന്നു; ഉദ്ഘാടനം നടത്തിയ പുനരധിവാസ കേന്ദ്രം തുറന്നില്ല: മുസ്ലിം ലീഗ്

ഉപകരണങ്ങൾ എത്തിക്കുകയോ, ജീവനക്കാരെ നിയമിക്കുകയോ ചെയ്‌തിട്ടില്ല

ബോവിക്കാനം / കാസർകോട്: മുളിയാർ മുതലപ്പാറയിൽ നിർമ്മിച്ച എൻഡോസൾഫാൻ പുനരധിവാസ കേന്ദ്രം ദുരിത ബാധിതർക്കായി ഉടൻ തുറന്നു നൽകണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. നാല് മാസം മുമ്പ് ഉദ്ഘാടനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് സർക്കാർ ദുരിത ബാധിതരെ കബളിപ്പിക്കുക ആയിരുന്നുവെന്നും ഇതുവരെ ആവശ്യമായ ഉപകരണങ്ങൾ എത്തിക്കുകയോ, ജീവനക്കാരെ നിയമിക്കുകയോ ചെയ്‌തിട്ടില്ലെന്നും യോഗം കുറ്റ പ്പെടുത്തി.

പ്രസിഡണ്ട് ഇൻചാർജ് ഹനീഫ പൈക്കം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.അബ്ദുല്ല കുഞ്ഞി ഹാജി, പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ അംഗം അബ്ദുല്ല ബാലനടുക്കം, ഖാദർ കംബ്രാജ് എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ജില്ലാ സെക്രട്ടറി എ.ബി ശാഫി, മണ്ഡലം ജനറൽ സെക്രട്ടി കെ.ബി മുഹമ്മദ് കുഞ്ഞി, ജില്ലാ കമ്മിറ്റി അംഗം ബഷീർ പള്ളങ്കോട്, യു.ഡി.എഫ് ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി, മാർക്ക് മുഹമ്മദ്, ഷെരീഫ് കൊടവഞ്ചി, ബി.കെ ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.

എ.പി ഹസൈനാർ, മറിയമ്മ അബ്ദുൽ ഖാദർ, ഖാദർ ആലൂർ, അനീസ മൻസൂർ മല്ലത്ത്, മുഹമ്മദ് കുഞ്ഞി ആലൂർ, നവാസ് ഇടനീർ, ബി.എം.ഹാരിസ്, അബ്ബാസ് കൊളച്ചപ്, ഷെരീഫ് പന്നടുക്കം, ഹമീദ് കരമൂല, ബി.എ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി പോക്കർ മല്ലം, അബ്ദുൾ റഹിമാൻ ചൊട്ട, അബ്ദുൽ ഖാദർ കുന്നിൽ, ഹമീദ് മല്ലം, മനാഫ് ഇടനീർ, എ.പി അബ്ദുല്ല,അഡ്വ. ജുനൈദ്, അബൂബക്കർ ചാപ്പ, നബീസ മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് കുഞ്ഞി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest